കുട്ടികള്‍ക്കായി ചില വെബ്‌സൈറ്റുകള്‍


കുട്ടികള്‍ക്ക് രസകരവും വിജ്ഞനം നല്കുന്നതുമായ ഏറെ വെബ്‌സൈറ്റുകള്‍ നിലവിലുണ്ട്. അവയില്‍ പ്രശസ്തമായി ചിലത് പരിചയപ്പെടാം.

യാഹൂ കിഡ്‌സ്
കുട്ടികള്‍ക്കായുള്ള യാഹുവിന്റെ സൈറ്റാണ് ഇത്. ഗെയിംസ്, മ്യൂസിക്, മുവീസ്, ജോക്‌സ്, സ്‌പോര്‍ട്‌സ്, ഇ കാര്‍ഡ്‌സ് സ്റ്റഡി സോണ്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ ഇതിലുണ്ട്.

Funbrain.com
ഒരു മികച്ച വിദ്യാഭ്യാസ വിനോദ സൈറ്റാണ് ഇത്. ലേണിംഗ് ത്രു ഫണ്‍ എന്ന മെത്തേഡാണ് ഇതില്‍ ഉപയോഗിക്കുന്നത്. വെബ് ബുക്കുകളും കോമിക്കുകളും ഇതില്‍ ലഭിക്കും.കുട്ടികള്‍ക്കുള്ള മെറ്റീരിയലുകള്‍ക്കൊപ്പം രക്ഷാകര്‍ത്താക്കള്‍ക്കുള്ള സപ്ലിമെന്റുകളും ഇതിലുണ്ട്.

നാഷണല്‍ ജിയോഗ്രഫിക് കിഡ്‌സ്
നാഷണല്‍ ജിയോഗ്രഫിക് മാഗസിന്റെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സൈറ്റാണ് ഇത്. സ്ഥലങ്ങള്‍, ജീവജാലങ്ങള്‍, കഥകള്‍, ആക്ടിവിറ്റികള്‍ എന്നിങ്ങനെ വിജ്ഞാനപ്രദമായ ഡാറ്റകളുടെ വന്‍ ശേഖരമാണ് ഇതില്‍.

Comments

comments