വെബ് ഹിസ്റ്ററി കണ്ടെത്താം


എല്ലാ ബ്രൗസറുകളും നിങ്ങള്‍ ഇന്‍റര്‍നെറ്റില്‍ എന്ത് ചെയ്യുന്നു എന്ന് ഡാറ്റാബേസില്‍ സൂക്ഷിക്കുന്നുണ്ട്. ഇതിന്‍റെ സൈസ് എന്നത് നേരത്തെ നിശ്ചയിക്കപ്പെട്ടതനുസരിച്ചാണ്. ഇത്തരം ഡാറ്റകള്‍ സാധാരണ ഗതിയില്‍ വലിയ പ്രയോജനമൊന്നും നല്കില്ലെങ്കിലും കുട്ടികളുടയും മറ്റും നെറ്റുപയോഗം നീരീക്ഷിക്കാന്‍ ഉപയോഗപ്പെടുത്താം.
Web Historian എന്ന പ്രോഗ്രാം ഉപയോഗിച്ച് ഇത്തരം ആക്ടിവിറ്റി നീരീക്ഷിക്കാം. ഇത് ഉപയോഗിച്ച് മിക്കവാറും എല്ലാ ബ്രൗസറുകളില്‍ നിന്നും വിവരം ശേഖരിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുക. ഫയല്‍ മെനുവില്‍ സ്കാന്‍ സെലക്ട് ചെയ്യുക.
സ്റ്റോര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ കാണാന്‍ സാധിക്കും.

Visit Site

Comments

comments