കോര്‍ടെക്സ് – വെബ് കണ്ടന്‍റുകള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാം


കോര്‍ടെക്സ് ക്രോം എക്സ്റ്റന്‍ഷനാണ്. മികച്ച രീതിയല്‍ വെബ് കണ്ടന്റുകള്‍ ഷെയര്‍ ചെയ്യാന്‍ ഈ എക്സറ്റന്‍ഷന്‍ ഉപയോഗിക്കാം. ലിങ്കുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ വേഗത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കകളില്‍ ഷെയര്‍ ചെയ്യാന്‍ ഇത് ഉപകരിക്കും. ഇത് ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പുതിയൊരു പേജിലേക്ക് പോകും. അതില്‍ ലീഡിങ്ങ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ കാണാം. Facebook, Twitter, Tumblr, Instapaper, Pocket, Posterous തുടങ്ങിയവയൊക്കെ ഇതില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
വളരെ എളുപ്പത്തല്‍ ഇത് ഷെയറിങ്ങിന് ഉപയോഗപ്പെടുത്താം. ഷെയര്‍ ചെയ്യേണ്ടുന്നതിന് മേല്‍ മൗസ് ലെഫ്റ്റ് ക്ലിക്ക് ചെയ്ത് രണ്ട് സെക്കന്‍ഡിന് മേല്‍ വെയ്ക്കുക. പ്രത്യക്ഷപ്പെടുന്ന ഐക്കണുകളില്‍ നിന്ന് ഷെയര്‍ ചെയ്യേണ്ടുന്ന സൈറ്റിന് മേലെ വെയ്ക്കുക. ഒരു പോപ് അപ് ബോക്സ് വരും. അതില്‍ മെസേജ് എന്റര്‍ ചെയ്ത് എന്റര്‍ അടിക്കുക. സെലക്ട് ചെയ്ത നെറ്റ് വര്‍ക്ക് മാറിപ്പോയാല്‍ എസ്കേപ്പ് അടിച്ച് ഒഴിവാക്കാം.

Download

Comments

comments