വെബ് ബാനറുകള്‍ ഇന്‍സ്റ്റന്‍റായി നിര്‍മ്മിക്കാം


വെബ്സൈറ്റുകളിലേക്കും, ബ്ലോഗുകളിലക്കും ബാനറുകള്‍ നിര്‍മ്മിക്കാന്‍ അല്പം ഫോട്ടോഷോപ്പ് പരിജ്ഞാനം വേണം. എന്നാല്‍ ഇത് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് Webbanner24. വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഒരു വെബ് ബാനര്‍ മേക്കറാണ് ഇത്. കുറഞ്ഞ സ്റ്റെപ്പുകളിലൂടെ ബാനര്‍ നിര്‍മ്മാണം നടത്താനാവും. സൈറ്റില്‍ പോയി ആദ്യം ബാനര്‍ സൈസ് നല്കുക. തുടര്‍ന്ന് ബാക്ക് ഗ്രൗണ്ട് കളര്‍, ടെക്സ്റ്റ് എന്നിവ നല്കി സേവ് ചെയ്യുക. ഇത് SVG/PNG ,JPG പോര്‍മാറ്റുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
എന്നാല്‍ ഇമേജെന്നതിലുപരി അഡ്വാന്‍സ്ഡ് ആയ ടെക്സ്റ്റ് ആനിമേഷനുകളും, കളര്‍സ്കീമുകളും വേണമെങ്കില്‍ ഉപയോഗിക്കാം. ചെയ്യുന്നതിന്‍റെ പ്രിവ്യു കാണാനും സാധിക്കും. മറ്റൊരു പ്രധാന മെച്ചമെന്നത് വാട്ടര്‍മാര്‍ക്കിങ്ങ് ബാനറുകളിലുണ്ടാവില്ല എന്നതാണ്. രജിസ്ട്രേഷനൊന്നും ആവശ്യമില്ലാത്ത ഈ സര്‍വ്വീസ് പൂര്‍ണ്ണമായും ഫ്രീ ആയി ഉപയോഗിക്കാം.

സൈസുകള്‍ നിലവിലുള്ള ടെംപ്ലേറ്റുകളില്‍ നിന്ന് സെലക്ട് ചെയ്യാനാവും. അതുപോലെ ഇമേജുകള്‍ ബാക്ക് ഗ്രൗണ്ടായി ഉപയോഗിക്കാനുമാകും. എളുപ്പവഴിക്ക് ഒരു ബാനര്‍ നിര്‍മ്മിക്കണമെങ്കില്‍ ഇത് ഉപയോഗിച്ച് നോക്കുക.
www.webbanner24.com

Comments

comments