ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുംമുമ്പ് വാട്ടര്‍മാര്‍ക്ക് നല്കാം


ചിത്രങ്ങള്‍ക്ക് വാട്ടര്‍മാര്‍ക്ക് നല്കിയാല്‍ അവ മറ്റുള്ളവര്‍ അടിച്ച് മാറ്റി സ്വന്തമാക്കുന്നത് തടയാനാവും. പ്രധാനപ്പെട്ടതും, ഷെയര്‍ ചെയ്യാന്‍ പോകുന്നതുമായ ചിത്രങ്ങള്‍ക്ക് വാട്ടര്‍മാര്‍ക്കുകള്‍ നല്കാം. അതിന് പറ്റുന്ന ഒട്ടനേകം പ്രോഗ്രാമുകളെ ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്നിവിടെ പരിചയപ്പെടുത്തുന്നത് ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഓണ്‍ലൈനായി വാട്ടര്‍മാര്‍ക്ക് നല്കാന്‍ സാധിക്കുന്ന ഒരു സര്‍വ്വീസാണ്.
PicMark എന്ന ആപ്ലികേഷന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ വാട്ടര്‍മാര്‍ക്ക് നല്കി ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാനാവും. ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ചിത്രത്തിന് ഫ്രെയിം നല്കി വാട്ടര്‍മാര്‍ക്ക് നല്കാം. ടെക്സ്റ്റ് വരുന്നത് ഫോട്ടോഫ്രെയിമിലായിരിക്കും.
picmark - Compuhow.com
നിലവിലുള്ള ഫ്രെയിമുകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവ കസ്റ്റമൈസ് ചെയ്ത് ഫ്രെയിം വലുപ്പം കുറയ്ക്കാനും, നിറം മാറ്റാനും സാധിക്കും.
ഈ പ്ലാറ്റ് ഫോമില്‍ നിന്നുകൊണ്ട് എളുപ്പത്തില്‍ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളിലേക്ക് ഷെയര്‍ ചെയ്യുകയും ചെയ്യാം.

www.picmark.co

Comments

comments