ബോസിനെ പറ്റിച്ച് സിനിമ കാണാം


ഓഫിസ് വര്‍ക്കില്‍ ബോറടിച്ച് മടുത്തിരിക്കുമ്പോള്‍ യൂട്യൂബില്‍ കുറച്ച് നേരം വീഡിയോ കാണാന്‍ തോന്നാറുണ്ടോ. അല്ലെങ്കില്‍ അല്പം ബ്രൗസ് ചെയ്യണോ?
വര്‍ക്കിനിടെ അല്പം നേരമ്പോക്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് ചെയ്യാന്‍ പറ്റിയ ഒരു പരിപാടിയാണിത്.
ഡബിള്‍ വിഷന്‍ എന്നത് ഫ്രീവെയര്‍ സോഫ്റ്റ് വെയറാണ്.
ഇത് യൂട്യൂബ്, ഹുലു എന്നിവയിലെ വീഡിയോകള്‍ കാണാന്‍ ഉപയോഗിക്കാം. കൂടാതെ ബ്രൗസ് ചെയ്യുകയും ചെയ്യാം. ട്രാന്‍സ്‌പെരന്റായ ഈ കാഴ്ച എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കില്ല. ട്രാന്‍സ്‌പെരന്‍സിയില്‍ മാറ്റം വരുത്താം.

Comments

comments