യുട്യൂബ് വീഡിയോകള്‍ വി.എല്‍.സി പ്ലെയറില്‍ കാണാം


ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു മീഡിയ പ്ലെയറാണ് വി.എല്‍.സി. ഏറെ യൂസര്‍ ഫ്രണ്ട്ലിയായ ഒരു പ്ലെയറാണിത്. എന്നാല്‍ ഒരു സാധാരണ പ്ലെയറെന്നതിലുപരി മറ്റ് പല കാര്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ഉദാഹരണത്തിന് വിഡിയോ കണ്‍വെര്‍ട്ട് ചെയ്ത് മറ്റ് ഫോര്‍മാറ്റുകളിലാക്കാനും, യുട്യൂബില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമൊക്കെ വി.എല്‍.സി ഉപയോഗിക്കാം. മിക്കവാറും നിലവിലുള്ള എല്ലാ വീഡിയോ ഫോര്‍മാറ്റുകളെയും വി.എല്‍.സി സപ്പോര്‍ട്ട് ചെയ്യും. അതുപോലെ ഒരുപയോഗമാണ് ബ്രൗസറിന്‍റെ സഹായമില്ലാതെ തന്നെ യുട്യൂബ് വീഡിയോകള്‍ കാണുക എന്നത്.
ഇതിനായി വി.എല്‍.സി പ്ലെയര്‍ ഓപ്പണ്‍ ചെയ്ത് Ctrl+N അമര്‍ത്തി യു.ആര്‍.എല്‍ ഇന്‍പുട്ട് ബോക്സില്‍ യുട്യൂബ് ലിങ്ക് നല്കുക.
മററ് വീഡിയോകള്‍ പോലെ തന്നെ വി.എല്‍.സി യില്‍ യുട്യൂബും കാണാം. ലൂപ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നോണ്‍സ്റ്റോപ്പായി വീഡിയോ പ്ലെ ആയിക്കൊള്ളും. പ്ലേബാക്ക് സ്പീഡ് വേണമെങ്കില്‍ വേഗത്തിലാക്കാനും, സ്ലോ ആക്കാനും സാധിക്കും. അതുപോലെ ടൂള്‍സ് മെനുവില്‍ സ്നാപ് ഷോട്ട് ഒപ്ഷനെടുത്താല്‍ വീഡിയോകളുടെ സ്റ്റില്ലുകള്‍ എടുക്കാം.
വി.എല്‍.സിയില്‍ പ്ലേ ചെയ്താലുള്ള ഏറ്റവും മെച്ചം എന്നത് വീഡിയോകള്‍ക്ക് മുമ്പുള്ള പരസ്യം ഒഴിവാക്കാം എന്നതാണ്.
സാധാരണ ഗതിയില്‍ സിംഗിള്‍ യുട്യൂബ് യു.ആര്‍.എല്ലേ സപ്പോര്‍ട്ട് ചെയ്യാറുള്ളു. എന്നാല്‍ പൂര്‍ണ്ണമായ പ്ലെലിസ്റ്റുകള്‍ വി.എല്‍.സി യില്‍ തുറക്കാനാവും.
ഇതിനായി ഈ ആഡോണ്‍ ഡൗണ്‍ലോഡ് ചെയ്യുക.

Download

ഇത് ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക.
തുടര്‍ന്ന് വി.എല്‍.സി ഇന്‍സ്റ്റലേഷന്‍ ഫോള്‍ഡര്‍ തുറന്ന് .lua എന്ന ഫയല്‍ /lua/playlist ലേക്ക് മൂവ് ചെയ്യുക. വി.എല്‍.സി റീസ്റ്റാര്‍ട്ട് ചെയ്ത് Media -> Open Network Stream എടുത്ത് പ്ലേ ലിസ്റ്റ് പേസ്റ്റ് കാണാം.

Comments

comments