യുട്യൂബ് ഡെസ്ക്ടോപ്പില്‍ കാണാം


ഇന്നത്തെ ജനകീയ വീഡിയോ ചാനലെന്നത് യുട്യൂബ് ആണല്ലോ. തരാതരം വീഡിയോകള്‍ ഫ്രീയായി കാണാമെന്നതാണ് യുട്യൂബിന്‍റെ മെച്ചം. ബ്രൗസറില്‍ യുട്യൂബ് എടുത്തോ, വി.എല്‍.സി പ്ലെയര്‍ പോലുള്ള മീഡിയ പ്ലെയറുകളില്‍ ലിങ്ക് നല്കിയോ യുട്യൂബ് വീഡിയോകള്‍ കാണാനാവും. എന്നാല്‍ ഡെസ്ക്ടോപ്പില്‍ മികച്ച രീതിയില്‍ യുട്യൂബ് വീഡിയോകള്‍ കാണാനാവുന്ന ഒരു ആപ്ലിക്കേഷനാണ് minitube.
Minitube Youtube player - Compuhow.com
ഈ പ്രോഗ്രാം ഡൗണ്‍ ലേഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഈ പ്രോഗ്രാമിന്‍റെ ഒരു മികവ് എന്നത് ഒരു കീവേഡ് നല്കി വീഡിയോ സെര്‍ച്ച് ചെയ്ത് അതില്‍ നിന്ന് സെലക്ട് ചെയ്ത് വീഡിയോ കാണാമെന്നതാണ്. ഒരു വീഡിയോ പ്ലേ ചെയ്യുമ്പോള്‍‌ യുട്യൂബിലേതിന് സമാനമായി വശത്ത് റിലേറ്റഡായ വീഡിയോകള്‍ വരും. ഇതില്‍ നിന്ന് സെലക്ട് ചെയ്തോ, മുകളില്‍ സെര്‍ച്ച് ചെയ്തോ മറ്റ് വീഡിയോകള്‍ കാണാം.

ഇതിനൊരു കാംപാക്ട് മോഡുണ്ട്. ഇതില്‍ കംപ്യൂട്ടറിലെ വീഡിയോകള്‍ പ്ലേ ചെയ്യുന്നതിന് സമാനമായി വീഡിയോ കാണാം.
ആകെ ഒരു പ്രശ്നമെന്നത് minitube ഒരു ഫ്രീ ആപ്ലിക്കേഷനല്ല എന്നതാണ്. എന്നാല്‍ മുപ്പത് ദിവസത്തെ ഫ്രീ ട്രയല്‍ ഇതിന് ലഭിക്കും.

DOWNLOAD

Comments

comments