യൂട്യൂബ് വീഡിയോ വിന്‍ഡോയില്‍


youtube-logo - Compuhow.com
കംപ്യൂട്ടറില്‍ എന്തെങ്കിലും ജോലികളോ, ബ്രൗസിങ്ങോ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചെറിയൊരു വിന്‍ഡോയില്‍ യൂട്യൂബ് വീഡിയോ കാണാന്‍ സാധിച്ചാല്‍ എങ്ങനെയുണ്ടാകും. ഓഫിസില്‍ ബോസിന്‍റെ കണ്ണ് വെട്ടിച്ച് സിനിമ കാണാനും ഈ സംഗതി ഉപയോഗിക്കാം. ക്രോം ബ്രൗസറില്‍ ഉപയോഗിക്കാവുന്ന ഒരു എക്സ്റ്റന്‍ഷനാണിത്.
Picture-In-Picture എന്ന ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ PIP എന്ന ഒരു ബട്ടണ്‍ യൂട്യൂബ് വീഡിയോ പേജില്‍ വരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പോപ് അപ് വിന്‍ഡോയായി വീഡിയോ പ്രത്യക്ഷപ്പെടും. വിന്‍ഡോയുടെ സൈസ് മാറ്റാനാവില്ല. പേജില്‍ മറ്റെവിടേക്കെങ്കിലും ഇത് ഡ്രാഗ് ചെയ്യാനുമാകില്ല. കോര്‍ണര്‍ പൊസിഷന്‍ മാറ്റണമെങ്കില്‍ സെറ്റിങ്ങ്സ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് Choose position സെലക്ട് ചെയ്താല്‍ മതി.
നാല് വിന്‍ഡോകള്‍ വരെ ഇത്തരത്തില്‍ ഓപ്പണ്‍ ചെയ്ത് വെക്കാം. അവയില്‍ വ്യത്യസ്ഥങ്ങളായ വീഡിയോകള്‍ കാണാനും സാധിക്കും.

Download

Comments

comments