വെബ്സൈറ്റുകള്‍ നിങ്ങളെ ട്രാക്ക് ചെയ്യുന്നതെങ്ങനെ?


നിങ്ങള്‍ ഇന്റര്‍നെറ്റിനെക്കുറിച്ച് സാമാന്യം അറിവുള്ളയാളാണെങ്കില്‍ വെബ്സൈറ്റുകള്‍ വിസിറ്റ് ചെയ്യുന്നവരെ ട്രാക്ക് ചെയ്യുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടാകും. വിസിറ്റേഴ്സ് എന്തൊക്കെ ചെയ്യുന്നു എന്നറിഞ്ഞ് അതിനനുസരിച്ച് സൈറ്റുകള്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാനും, ഏത് തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണം എന്ന് കണ്ടെത്താനും സാധിക്കും. ഇത്തരത്തില്‍ ട്രാക്ക് ചെയ്യുന്ന നിരവധി സൈറ്റുകളുണ്ട്. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് കാണിക്കുന്ന ഒരു സംവിധാനമാണ് മോസില്ലയുടെ Lightbeam. തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ നിങ്ങളുമായി എങ്ങനെ കണക്ട് ചെയ്യപ്പെടുന്നു എന്ന് ഇവിടെ കാണാനാവും.
Lightbeam - Compuhow.com
ഇത് ഉപയോഗിക്കാന്‍ Lightbeam ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ മോസില്ല ബ്രൗസറിന് താഴെയായി Lightbeam ഐക്കണ്‍ കാണാനാവും. Graph, Clock ,List എന്നിങ്ങനെ മൂന്ന് രീതിയില്‍ ഇത് കാണാനാവും.

വളരെ ലളിതമായ ഇന്‍റര്‍ഫേസില്‍ സൂമിങ്ങും സാധ്യമാണ്. വൃത്താകൃതിയിലും, ത്രികോണാകൃതിയിലും കാണുന്നത് സൈറ്റുകളാണ്. ഇവ പരസ്പരം ഒരു രേഖ വഴി ബന്ധിപ്പിച്ചിരിക്കുന്നതായി കാണാം. ഇത് കുക്കികള്‍ വഴി ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ് കാണിക്കുന്നത്.
Lightbeam - Compuhow.com
Clock view മോഡില്‍ 24 മണിക്കൂര്‍ നേരത്തെ നിങ്ങളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി ഡിസ്പ്ലേ ചെയ്യും, നിങ്ങള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍ ഏതൊക്കെ വിവരങ്ങള്‍ കളക്ട് ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കാനാവും.
ലഭ്യമായ വിവരങ്ങള്‍ കൂടുതലായി പരിശോധിക്കണമെന്നുണ്ടെങ്കില്‍ ഇത് JSON ഫയലായി സേവ് ചെയ്യാം.

DOWNLOAD

Comments

comments