ടോറന്‍റ് മൂവികള്‍ ഓണ്‍ലൈനായി കാണാം


Rox player - Compuhow.com
സിനിമകളും മറ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ ടോറന്റുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പക്ഷേ ടോറന്‍റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അവയടെ ക്വാളിറ്റി അറിയുന്നതിന് സാമ്പിള്‍ ലഭ്യമല്ലെങ്കില്‍ ചിലപ്പോള്‍ ചെയ്യുന്ന പണി വെറുതെ ആയിപ്പോകും.

ഇതിനൊരു പരിഹാരമാണ് Rox Player പ്ലെയര്‍. ടോറന്‍റിന് സമാനമായ പ്രവര്‍ത്തനം തന്നെയാണ് ഇതിന്‍റേതും.
ലിങ്ക് ലഭ്യമായ ഏത് വീഡിയോയും കോഡകുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ Rox Player ല്‍ പ്ലേ ചെയ്യാനാവും.

നിങ്ങള്‍ കാണാന്‍ സെലക്ട് ചെയ്യുന്ന ഫയല്‍,ഇന്റര്‍നെറ്റ് കണക്ഷന്‍റെ സ്പീഡ്, എന്നിവയൊക്കെ ഓണ്‍ലൈന്‍ വ്യുവിങ്ങില്‍ പ്രധാനമാണ്. ഏറെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന വീഡിയോകളാണെങ്കില്‍ കൂടുതല്‍ തടസ്സങ്ങളില്ലാതെ കാണാന്‍ സാധിക്കുന്നതായാണ് അനുഭവപ്പെട്ടത്. എന്നിരുന്നാലും സാഹചര്യമനുസരിച്ച് ചില തടസ്സങ്ങള്‍ വരാം.
വളരെ എളുപ്പത്തില്‍ വീഡിയോകള്‍ കാണാനാവും. അതിന് ഒരു മാഗ്നെറ്റ് ലിങ്ക് കോപ്പി ചെയ്ത് പ്ലെയറിലെ ഫീല്‍ഡില്‍ നല്കുക.

http://roxplayer.com/

Comments

comments