ടോറന്‍റ് മൂവികള്‍ കാണാന്‍ Popcorn Time


Popcorn - Compuhow.com
പൈറസി എന്നത് വസ്തുവിന്‍റെ വിലയെ ആശ്രയിച്ചാണിരിക്കുന്നത് എന്ന്പറയാം. വാങ്ങാന്‍ സാധ്യമാകുന്ന വിലയില്‍ ഒരു സാധനം ലഭിക്കുമെങ്കില്‍ ആരും പൈറസി അഥവാ വ്യാജന്‍ ഉപയോഗിക്കാന്‍ ശ്രമിക്കില്ലല്ലോ. ഇത് ഏറ്റവും പ്രധാനമായ രംഗമാണ് കംപ്യൂട്ടര്‍. ഇന്‍റര്‍നെറ്റില്‍ പണം കൊടുത്ത് നേടാവുന്ന മൂവികള്‍ അനേകമുണ്ട്. ഇവ സ്ട്രീമിങ്ങിനായാലും, വാങ്ങാനായാലും ചെറുതല്ലാത്ത വില നല്കണം. അതിനാല്‍ തന്നെ സിനിമകളുടെയും മറ്റും വ്യാജകോപ്പികള്‍ ടോറന്‍റുകള്‍ വഴി സുലഭമാണ്.

ലോകമെങ്ങും നിന്നുമുള്ള മൂവി ഡാറ്റ ബേസ് സൗജന്യമായി ലഭ്യമാക്കുന്ന ഓപ്പണ്‍ സോഴ്സ് പ്രൊജക്ടാണ് Popcorn Time. അനേകായിരം ചിത്രങ്ങളെ Popcorn Time കാണാനാവും. കാറ്റഗറി അനുസരിട്ട് ഇവ ക്രമീകരിച്ചിരിക്കുകയാണ്.
സെര്‍ച്ച് ചെയ്ത് ഒരു സിനിമ സെലക്ട് ചെയ്താല്‍ അതിന്‍റെ വിശദാംശങ്ങള്‍ കാണിക്കും. watch it now button ക്ലിക്ക് ചെയ്താല്‍ ബഫറിങ്ങ് ആരംഭിക്കും. ടോറന്‍റിലുള്ള ചിത്രങ്ങളാണ് ഇവിടെ കാണിക്കുക.

വിന്‍ഡോസ്, ലിനക്സ്, മാക് വേര്‍ഷനുകള്‍ ഇതിനുണ്ട്. ഇത് കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
എന്നാല്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം എല്ലാ രാജ്യങ്ങളിലും ഇത് നിയമവിധേയമല്ല എന്നതാമ്. പഴയ മെഗാ.കോം കമ്പനിയാണ് ഇതിന് പിന്നിലെന്നാണ് മനസിലാക്കുന്നത്.

http://getpopcornti.me/

Comments

comments