സിനിമകാണാം ഓണ്‍ലൈനായി


അനധികൃത ഓണ്‍ലൈന്‍ മൂവി ഡൗണ്‍ലോഡിങ്ങ് കേരളത്തില്‍ ഏറെ പ്രശ്നങ്ങള്‍ അടുത്തകാലത്ത് ഉണ്ടാക്കിയിരുന്നു. യുട്യൂബില്‍ സുലഭമായ സിനിമകള്‍ കണ്ടവര്‍ക്കെതിരെ വരെ കേസുകളും വന്നു. അതോടെ അല്പമൊക്കെ പൈറസി കുറയുകയും ചെയ്തു.ഇവയൊക്കെ പ്രധാനമായും മലയാളം സിനിമകളെ സംബന്ധിച്ചായിരുന്നു. എന്നാല്‍ ഹോളിവുഡ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഓണ്‍ലൈനായി സിനിമകാണാവുന്ന ഒട്ടേറെ സ്ട്രീമിങ്ങ് സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. ഇവയില്‍ കുറെയൊക്കെ നിയമാനുസൃതവുമാണ്. നിയമമെന്തായാലും ഓണ്‍ലൈന്‍ മൂവി കാഴ്ച ഇന്ന് സജീവമാണ്. എച്ച്.ഡി ക്വാളിറ്റിയില്‍ വരെ സിനിമകള്‍ കാണാം. ഇവ നേരിട്ട് എല്‍.സി.ഡി ടിവികളിലേക്ക് നല്കിയാല്‍ ഡൗണ്‍ലോഡിങ്ങിന് മെനക്കെടാതെ സിനിമകള്‍ കാണാനാവും. ഓണ്‍ലൈന്‍ മൂവി സ്ട്രീമിങ്ങ് നടത്തുന്നചില സൈറ്റുകളിതാ.
Real.com
ഇത് പ്രശസ്തമായ റിയല്‍ പ്ലെയര്‍ സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളുടെ സൈറ്റാണ്. ഒട്ടേറെ മൂവികള്‍ ഇതില്‍ ലഭ്യമാണ്. ഇവ ഫ്രീയായി റിയല്‍ പ്ലെയറില്‍ കാണാനാവും.
real.com
Nyoo TV

ബോളിവുഡ് സിനിമകള്‍ കാണുന്നതിനുപയോഗിക്കാവുന്ന സൈറ്റാണിത്. ഇന്ത്യന്‍ ടിവി ഷോകള്‍, മ്യൂസിക് വീഡിയോകള്‍, പുതിയ സിനിമകള്‍ എന്നിവയൊക്കെ ഇതില്‍ കാണാനാവും.
http://www.nyootv.com/
Asian Horror Movies
വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹൊറര്‍ മൂവികള്‍ ലഭ്യമാക്കിയിട്ടുള്ള സൈറ്റാണ് ഇത്. ഹോങ്ങ്കോങ്ങ്, ജപ്പാന്‍, കൊറിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ഇതില്‍ കാണാം. ആയിരത്തോളം സിനിമകള്‍ ഇതില്‍ ലഭ്യമാണ്.

http://asian-horror-movies.com/
YouTube-Movies
ഇത് ഏറെക്കാലമായി നിലവിലുള്ള ഗൂഗിളിന്റെ സര്‍വ്വീസാണ് . വിവിധ ഭാഷകളില്‍ ഇതില്‍ സിനിമകള്‍ ലഭ്യമാണ്. മലയാളമടക്കം ഒട്ടേറെ സിനിമകള്‍ ഇതിലുണ്ട്.
www.youtube.com/movies
MoviesPlanet

ആയിരക്കണക്കിന് സിനിമകള്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന ഒരു സൈറ്റാണ് ഇത്. ഒട്ടേറെ മൂവികള്‍ പുതുതായി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുമുണ്ട്.
http://www.moviesplanet.com/

Comments

comments