യുട്യൂബില്‍ പാട്ട് കാണാം ലിറിക്സിനൊപ്പം


യുട്യൂബില്‍ പ്രശസ്തമായ പാട്ടുകളും, മറ്റ് വീഡിയോകളുമൊക്കെയുണ്ടല്ലോ. എന്നാല്‍ പ്രശസ്തങ്ങളായ ആല്‍ബങ്ങളൊക്കെ യുട്യൂബില്‍ കാണുമ്പോള്‍ അവയുടെ ലിറിക്സുകൂടി കാണാന്‍ സാധിച്ചിരുന്നെങ്കിലെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഉണ്ടെങ്കില്‍ അതിനുള്ള മാര്‍ഗ്ഗമാണ് watch YouTube video songs with lyrics എന്ന ആഡോണ്‍.
Youtube lyrcs - Compuhow.com
ഫയര്‍ഫോക്സ്, സഫാരി, ക്രോം, എക്സ്പ്ലോറര്‍ എന്നിവയിലൊക്കെ ഈ ആഡോണ്‍ വര്‍ക്ക് ചെയ്യും. ഇത് ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
തുടര്‍ന്ന് സോങ്ങുകള്‍ പ്ലേ ചെയ്യുമ്പോള്‍ സ്ക്രീനിന്‍റെ വലത് വശത്ത് ലിറിക്സും പ്രത്യക്ഷപ്പെടും. ഈ വിന്‍ഡോ സ്ക്രീനിലെവിടേക്കും മൂവ് ചെയ്യാന്‍ സാധിക്കും. വേണമെങ്കില്‍ ആഡോണ്‍ സെറ്റിങ്ങ്സില്‍ പോയി ഓട്ടോമാറ്റിക് ഡിസ്പ്ലേ ഒഴിവാക്കാനാവുമാകും.

DOWNLOAD

Comments

comments