ലഭ്യമല്ലാത്ത വെബ്പേജ് കാണാന്‍ Resurrect Pages


പലപ്പോഴും ഇന്‍റര്‍നെറ്റ് ബ്രൗസിങ്ങിനിടെ ലിങ്ക് ക്ലിക്ക് ചെയ്ത് തുറന്ന് വരുമ്പോള്‍ page not found അല്ലെങ്കില്‍ webpage not found എന്നൊരു മെസേജ് കണ്ടിട്ടുണ്ടാവും. ഒരു പക്ഷേ താല്കാലികമായി നിര്‍ത്തിവെച്ചതോ, അല്ലെങ്കില്‍ ഇപ്പോള്‍ നിലവിലില്ലാത്തതോ ആയ പേജായിരിക്കും അത്. പലപ്പോഴും ആ പേജാവും നിങ്ങള്‍ക്ക് ആവശ്യവും.
Resurrectpages - Compuhow.com
എങ്ങനെയെങ്കിലും ആ പേജ് കാണണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് സഹായിക്കുന്ന ഒരു ഫയര്‍ഫോക്സ് ആഡോണാണ് Resurrect Pages Add-on.

ഗൂഗിള്‍, യാഹൂ തുടങ്ങിയ പ്രമുഖമായ അഞ്ച് പ്രമുഖ സര്‍വ്വീസുകളുടെ ക്യാഷെ, മിറര്‍ സംവിധാനം ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇത്തരത്തിലൊരു വെബ്പേജ് തുറക്കാനിടയായാല്‍ വലത് വശത്തായി റിസറക്ട് ഒപ്ഷനുകള്‍ പ്രത്യക്ഷപ്പെടും. ഇവയിലൊന്ന് ക്ലിക്ക് ചെയ്ത് പഴയ തിയ്യതിയിലുള്ള പേജ് കാണാനാവും.

CoralCDN, Google Cache, Yahoo! Cache, The Internet Archive, MSN Cache, Gigablast, WebCite എന്നീ സര്‍വ്വീസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

DOWNLOAD

Comments

comments