വിമാനങ്ങള്‍ നിരീക്ഷിക്കാം


അല്പകാലം മുമ്പ് ഇന്ത്യയിലെ റെയില്‍വേ മാപ് സര്‍വ്വീസിനെ പറ്റി ഒരു പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. ട്രെയിനുകളുടെ പൊസിഷന്‍ തല്‍സമയം കാണാന്‍ സഹായിക്കുന്ന ഒരു സംവിധാനമായിരുന്നു അത്. അതുപോലെ ഓരോ മിനുട്ടിലും ലോകത്ത് എവിടെയെല്ലാം വിമാനങ്ങള്‍ പറക്കുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യുന്നു എന്ന് കംപ്യൂട്ടറില്‍ നിരീക്ഷിക്കാനാവും. ഇങ്ങനെ പറക്കുന്ന വിമാനങ്ങളെ നിങ്ങള്‍ക്ക് നിങ്ങളുടെ കംപ്യൂട്ടറില്‍ നിരീക്ഷിക്കാനാവും. ലൈവ് റഡാര്‍ ഉപയോഗിച്ചാണ് ഈ നിരീക്ഷണം നടത്താന്‍ സാധിക്കുക. ഈ സര്‍വ്വീസ് നല്കുന്ന രണ്ട് സൈറ്റുകളെ താഴെ പരിചയപ്പെടുത്തുന്നു.

PlaneFinder.net
ലോകം മുഴുവനുമുള്ള വിമാനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു സംവിധാനമാണിത്. യു.എസ് ലൊക്കേഷനില്‍ വിമാനങ്ങളുടെ എയര്‍ലൈന്‍ പേര്, ഫ്ലൈറ്റ് നമ്പര്‍, സ്പീഡ് തുടങ്ങിയവയൊക്കെ കാണാന്‍ സാധിക്കും. ഒരു ഫ്ലൈറ്റ് പ്രത്യേകിച്ച് കണ്ടെത്തണമെങ്കില്‍ സെര്‍ച്ച് സൗകര്യം ഉപയോഗിക്കാം. ADS-B പ്ലെയിന്‍ ഫീഡ് ഉപയോഗിച്ചാണ് ഈ സര്‍വ്വീസ് പ്രവര്‍ത്തിക്കുന്നത്. ഓറഞ്ച് നിറത്തില്‍‌ കാണുന്ന പ്ലെയിനുകള്‍ റിയല്‍ ടൈമായിരിക്കും. എന്നാല്‍ ചില മേഖലകളില്‍ കൃത്യമായ വിവരം ലഭിക്കണമെന്നില്ല.
http://planefinder.net/

FlightRadar24.com
ഏറെക്കുറെ പ്ലെയിന്‍ ഫൈന്‍ഡറിന് സമാനമായ ആപ്ലിക്കേഷനാണിത്. ഇതിന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുമുണ്ട്. ഇതുപയോഗിച്ച് ആകാശത്ത് പറക്കുന്ന വിമാനത്തിലേക്ക് ഫോണ്‍ ക്യാമറ പോയിന്റ് ചെയ്താല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.കംപ്യൂട്ടറില്‍ കൂടുതല്‍ വിവരങ്ങളും ലൈവ് നീരീക്ഷണവും നടത്താം.
http://www.flightradar24.com/

Comments

comments