ഹുലു (Hulu)വീഡിയോകള്‍ യു.എസിന് പുറത്തും ആക്സസ് ചെയ്യാംഇന്ത്യയില്‍ യുട്യൂബിനോളം പ്രശസ്തിയില്ലെങ്കിലും വിദേശത്ത് ഏറെ ജനപ്രിയമായ ഒരു വീഡിയോ സൈറ്റാണ് Hulu. ഇതില്‍ പ്രമുഖ ടി.വി ഷോകളും, സിനിമകളും ഫ്രീയായി കാണാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ Hulu യു.എസില്‍ മാത്രമേ ലഭിക്കുകയുള്ളു. എന്നാല്‍ ഒരു ആഡോണ്‍ ഉപയോഗിക്കുക വഴി ഇത് എവിടെയും ആക്സസ് ചെയ്യും വിധമാക്കാം. ഈ ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ. ഇത് കോണ്‍ഫിഗര്‍ ചെയ്യേണ്ടതില്ല. MediaHint എന്ന ഈ ആഡോണ്‍ ഉപയോഗിച്ച് ഫയര്‍ഫോക്സിലും, ക്രോമിലും ഹുലു ആക്സസ് ചെയ്യാം. ഇതേ ആഡോണുപയോഗിച്ച് നെറ്റ് ഫ്ലിക്സും, മ്യൂസിക് സൈറ്റായ പണ്ടോറയും അമേരിക്കക്ക് വെളിയില്‍ ലഭിക്കും.

Download for Firefox

Download for Chrome

Comments

comments