വാണിംഗ് മെസേജ് ഫണ്ണി ട്രിക്ക്


ആളെ പറ്റിക്കാന്‍ കംപ്യൂട്ടറില്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. പക്ഷേ കളി കാര്യമായി സ്വന്തം തടി കേടാകാതെ നോക്കേണ്ടുന്നത് അവനവന്‍റെ ഉത്തരവാദിത്വമാണ്. മറ്റുള്ളവരെ പറ്റിക്കാന്‍ ചെയ്യാവുന്ന ഒരു ട്രിക്കാണ് ഇത്. വാണിംഗ് മെസേജുകള്‍ തനിയെ കംപ്യൂട്ടറില്‍ പ്രത്യക്ഷപ്പെടുന്ന പ്രോഗ്രാമാണ് Message Manager Lite.
Message-Manager - Compuhow.com
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് മെസേജ് ടെക്സ്റ്റ് പ്രോഗ്രാമില്‍ നല്കുക. എപ്പോള്‍ പ്രത്യക്ഷപ്പെടണം, ഏത് സൈന്‍ കാണിക്കണമെന്നൊക്കെ സെലക്ട് ചെയ്യാം. ഏത്രനേരത്തേക്ക് കാണിക്കണമെന്നും സെലക്ട് ചെയ്യുക. എല്ലാം സെറ്റ് ചെയ്ത് വെച്ച് പതിയെ മാറി നിന്ന് നിരീക്ഷിക്കുക. നിങ്ങള്‍ സെറ്റ് ചെയ്ത സമയത്ത് വാണിംഗ് മെസേജ് വരും. അതില്‍ വൈറസ് ഫൗണ്ട് എന്നോ മറ്റോ ആണോ നല്കിയതെങ്കില്‍ സുഹൃത്തിന്‍റെ പരിഭ്രമം കൂടുമെന്ന് പറയേണ്ടതില്ലല്ലോ.

Download

Comments

comments