വാപ് വൂള്‍ഫ് (Wappwolf)


പല ഉപയോഗങ്ങള്‍ക്കായി പല ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടാകും. ഉദാഹരണത്തിന് ചിത്രങ്ങള്‍ വാ‌ട്ടര്‍മാര്‍ക്ക് ചെയ്യാന്‍, വേഡ് ഫയല്‍ പി.ഡി.എഫ് ആക്കാന്‍ എന്നിങ്ങനെ. ഇതിനോരോന്നും ഓരോ സൈറ്റുകളില്‍ പോകേണ്ടി വരും. Wappwolf എന്ന സര്‍വ്വീസ് ഉപയോഗിച്ച് 25 ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാം. തുടര്‍ച്ചയായി കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും ഈ സൈറ്റ്. ഇത് ഉപയോഗിക്കാന്‍ സൈറ്റില്‍ പോയി കസ്റ്റമൈസ് ചെയ്യാം. Start Using Wapwolf എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍ കാണിക്കും.
കണ്‍വെര്‍ഷനും മറ്റും ഓണ്‍ലൈന്‍ ഫയലുകള്‍ തന്നെ ഉപയോഗിക്കാം. അതായത് ഗൂഗിള്‍ ഡോക്, ഡ്രോപ്പ് ബോക്സ് തുടങ്ങിയവയില്‍ നിന്ന് ഫയല്‍ അപ്ലോഡ് ചെയ്ത് കണ്‍വെര്‍ഷന്‍ നടത്താം. ഐഫോണിലും ഈ സര്‍വ്വീസ് ലഭിക്കും.

http://wappwolf.com/dropboxautomator/

Comments

comments