ഡ്യുവല്‍ മോണിട്ടറില്‍ രണ്ട് വ്യത്യസ്ഥ വാള്‍പേപ്പറുകള്‍


Dual monitor setup - Compuhow.com
ഓഫിസുകളിലും മറ്റും ഡ്യുവല്‍ മോണിട്ടറുകള്‍ ഉപയോഗിക്കാറുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് കൂടി നിരീക്ഷിക്കാന്‍ ഡ്യുവല്‍ മോണിട്ടറുകള്‍ ഉപയോഗിച്ച് സാധിക്കും. ലാപ്ടോപ്പുകളില്‍ വി.ജി.എ പോര്‍ട്ടില്‍ അഡീഷണല്‍ മോണിട്ടര്‍ കണക്ട് ചെയ്യാവുന്നതാണ്. ഒരേ വലുപ്പമുള്ള മോണിട്ടറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ രണ്ട് വ്യത്സ്ഥ വാള്‍പേപ്പറുകള്‍ ഇവയില്‍ ഉപയോഗിക്കാനാവും.

എന്നാല്‍ പല വലുപ്പമുള്ള മോണിട്ടറുകളാകുമ്പോള്‍ വിന്‍ഡോസില്‍ തന്നെ ചെയ്യാനാവില്ല. Display Fusion എന്ന ചെറിയൊരു പ്രോഗ്രാം ഉപയോഗിച്ച് ഇക്കാര്യം ചെയ്യാനാവും. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

അതില്‍ രണ്ട് മോണിട്ടറുകളുടെ ചിത്രങ്ങള്‍ കാണാനാവും. ഇവയില്‍ നിന്ന് മോണിട്ടര്‍ സെലക്ട് ചെയ്ത് വാള്‍പേപ്പര്‍ സെറ്റ് ചെയ്യാം. ഫ്ലിക്കറില്‍ നിന്നുള്ള ചിത്രങ്ങളും ഇതു വഴി വാള്‍പേപ്പറാക്കാം. വിന്‍ഡോസ് ഓപ്പണാവുമ്പോള്‍ തന്നെ ആക്ടിവാകും വിധം ഇത് സെറ്റ് ചെയ്യാനാവും.

വിന്‍ഡോസ് വിസ്റ്റ, 7,8 വേര്‍ഷനുകളില്‍ വര്‍ക്ക് ചെയ്യുന്ന ഇതിന് 32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകളുണ്ട്. ഒരു പെയ്‍ഡ് വേര്‍ഷനും ഡിസ്പ്ലേ ഫ്യൂഷന് ലഭിക്കും.

DOWNLOAD

Comments

comments