വിന്‍ഡോസിനായി ചില വാള്‍പേപ്പര്‍ ഡൗണ്‍ലോഡറുകള്‍


Windows wallpaper
വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്താലുടനെ പലരും ചെയ്യുക തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യുക എന്നതാവും. ക്യാമറയില്‍ നിന്നോ, സൈറ്റുകളില്‍ നിന്നോ ആണല്ലോ സ്വഭാവികമായും വാള്‍പേപ്പറുകള്‍ സ്വീകരിക്കുക. വാള്‍പേപ്പറുകള്‍ ആകര്‍ഷണീയമാകണമെങ്കില്‍ അവ മികച്ച റെസലൂഷനിലുളളവയാകണം. വിന്‍ഡോസിലെ ചില വാള്‍പേപ്പര്‍ ചെയ്യാന്‍ പ്രോഗ്രാമുകളെ പരിചയപ്പെടാം.

John’s Background Switcher
ഇതില്‍ ലോക്കല്‍ ഡ്രൈവില്‍ നിന്നോ റിമോട്ട് സോഴ്സുകളില്‍ നിന്നോ ചിത്രങ്ങള്‍ ആഡ് ചെയ്യാം. 500 ഫ്ലിക്കര്‍ ചിത്രങ്ങള്‍ വരെ ഇവിടെ ആഡ് ചെയ്യാം. ഡിഫോള്‍ട്ടായി ഒരു മണിക്കൂറാണ് വാള്‍പേപ്പര്‍ മാറുന്നതിന്‍റെ സമയപരിധി. ഇത് മാറ്റം വരുത്താനാവും.

Kiwi Random Wallpaper
ഏതാണ്ട് 44000 ഓളം ചിത്രങ്ങള്‍ ഇതില്‍ നിലവിലുണ്ടാകും. ഇവ വിവിധ കാറ്റഗറികളിലായി സേവ് ചെയ്തിരിക്കും. ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്ത് വാള്‍പേപ്പര്‍ സെറ്റ് ചെയ്യുകയോ സിസ്റ്റത്തിലേക്ക് സേവ് ചെയ്യുകയോ ചെയ്യാം.
ചില ബേസിക് ഇമേജ് എഡിറ്റിംഗ് സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്.

My Daily Wallpaper
ഇതൊരു ഫ്രീ പോര്‍ട്ടബിള്‍ പ്രോഗ്രാമാണ്. ഇതില്‍ കാറ്റഗറി തിരിച്ച് വാള്‍പേപ്പറുകള്‍ സേവ് ചെയ്യാനാവും.

Pulse
മൈക്രോസോഫ്റ്റ് ഡോട്ട്നെറ്റ് ഫ്രെയിം വര്‍ക്ക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമാണിത്. സെലക്ട് ചെയ്ത റിസോഴ്സുകളില്‍ നിന്നോ. നിങ്ങള്‍ നിശ്ചയിക്കും പ്രകാരമോ വാള്‍പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.

Comments

comments