വോയ്സ് റെക്കോഡിങ്ങും ഷെയറിങ്ങും ഫേസ്ബുക്കില്‍


mymic - Compuhow.com
നിങ്ങള്‍ക്ക് ഒരു പാട്ട് പാടി അത് അത് ഫേസ് ബുക്ക് വാളില്‍ ഷെയര്‍ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ. സ്റ്റാറ്റസ് അപ്ഡേറ്റ് ടെക്സ്റ്റ് വഴി മാത്രമല്ല ഓഡിയോ വഴിയും സാധ്യമാക്കാനുള്ള മാര്‍ഗ്ഗമാണ് MyMic .
ഒരു ടെക്സ്റ്റ് മെസേജിനേക്കാള്‍ എന്തുകൊണ്ടും ശ്രദ്ധ നേടുക സുഹൃത്തിന്‍റെ തന്നെ സ്വരത്തിലുള്ള ഒരു ഓഡിയോ ക്ലിപ്പാകുമല്ലോ. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒഡിയോ ക്ലിപ്പുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ഒരു ടൂളാണ് MyMic. ഇതില്‍ കൂടുതല്‍ ദൈര്‍ഘ്യം മെസേജിന് വേണമെങ്കില്‍ അക്കൗണ്ട് അപ്ഗ്രേഡ് ചെയ്യണം.

http://apps.facebook.com/mymicapp/

സൈറ്റില്‍ പോയി ആപ് പെര്‍മിഷന്‍ നല്കി ആക്സസ് ചെയ്യാം. തുടര്‍ന്ന് ചുവപ്പ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് റെക്കോഡിങ്ങ് ആരംഭിക്കാം. റെക്കോഡ് ചെയ്ത് കഴിയുമ്പോള്‍ പബ്ലിഷ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അടുത്ത സ്റ്റെപ്പില്‍ ഓഡിയോക്കൊപ്പം ടെക്സ്റ്റ് മെസേജും ചേര്‍ത്ത് പോസ്റ്റ് ചെയ്യാം.

Comments

comments