ഫേസ് ബുക്കില്‍ വോയ്സ് മെസേജ്


facebook voicemessage-keralacinema.com
ലോകത്തിലേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കാണല്ലോ ഫേസ്ബുക്ക്. ഇതില്‍ പേഴ്സണല്‍ മെസേജിങ്ങ് പ്ലാറ്റ് ഫോമുമുണ്ട്. എന്നാല്‍ ടെക്സ്റ്റ്, വീഡിയോ മെസേജുകള്‍ മാത്രമേ ഇതില്‍ സാധ്യമാകൂ. നിലവില്‍ വോയ്സ് മെസേജുകളയക്കാന്‍ ഫേസ് ബുക്കില്‍ സംവിധാനമില്ല. എന്നാല്‍ ഒരു തേര്‍ഡ്പാര്‍ട്ടി സര്‍വ്വീസ് ഉപയോഗിച്ച് ഇത് സാധിക്കും. Blabber എന്ന ഫ്രീ സര്‍വ്വീസാണ് ഇതിനായി ഉപയോഗിക്കുക. ഇത് ഉപയോഗിക്കാന്‍ യാതൊരുവിധ പ്രോഗ്രാമുകളും കംപ്യൂട്ടരില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അറുപത് സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വോയ്സ് മെസേജുകള്‍ ഇതില്‍ സൃഷ്ടിക്കാം.
ഇത് ഉപയോഗിക്കാന്‍ ആദ്യം Blabber.io സൈറ്റില്‍ പോവുക.
ഫേസ്ബുക്ക് ഐഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
മൈക്രോഫോണ്‍ Blabber വഴി ആക്സസ് ചെയ്യുക.
നിങ്ങളുടെ ഏതൊക്കെ ഫ്രണ്ട്സിനാണോ അയക്കേണ്ടത് അവരെ സെലക്ട് ചെയ്യുക.
start ക്ലിക്ക് ചെയ്ത് വോയ്സ് റെക്കോഡ് ചെയ്യുക.
റെക്കോഡ് ചെയ്ത വോയ്സ് പ്രിവ്യു ചെയ്യാവുന്നതാണ്. ഇത് സെന്‍ഡ് ചെയ്യുക. നിങ്ങളുടെ ഫ്രണ്ടിന് Blabber നോട്ടിഫിക്കേഷന്‍ ലഭിക്കും.

VISIT SITE

Comments

comments