ടി.വിയില്‍ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ Vodafone webbox


Webbox - Compuhow.com

സ്മാര്‍ട്ട് ടിവികള്‍ വ്യാപകമായി വില്ക്കപ്പെടുന്ന കാലമാണിത്. ദിനം പ്രതി പുതിയ സ്മാര്‍ട്ട് ടി.വി മോഡലുകള്‍ വിപണിയിലെത്തുന്നു. എന്നാല്‍ ഇവയുടെ വില വലുത് തന്നെയാണ്. അതിനാല്‍ സാധാരണക്കാരായവര്‍ക്ക് ഇവ വാങ്ങുക എന്നത് അത്ര എളുപ്പമാകില്ല. സ്മാര്‍ട്ട് ടി.വി വാങ്ങാന്‍ കാശില്ലാതെ എല്‍.ഇ.ഡിയില്‍ ഒതുക്കിയവര്‍ വിഷമിക്കേണ്ടതില്ല. ചുരുങ്ങിയ ചെലവില്‍ അത്യാവശ്യം ബ്രൗസിങ്ങൊക്കെ നടത്താന്‍ പറ്റും വിധം ടിവിയെ മാറ്റാന്‍ സഹായിക്കുന്ന പല ഉപകരണങ്ങളും ഇന്ന് നിലവിലുണ്ട്. റോകു, ആപ്പിള്‍ ടി.വി, അകായ് സ്മാര്‍ട്ട് ബോക്സ് തുടങ്ങിയവനയൊക്കെ ഏത് ടിവിയിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായിക്കുന്നവയാണ്.എന്നാല്‍ അവയേക്കാളൊക്കെ ചെലവ് കുറ‍ഞ്ഞ ഒരു മാര്‍ഗ്ഗമാണ് Vodafone webbox.

പ്രത്യക്ഷത്തില്‍ മനോഹരമായ ഒരു കീബോഡാണ് Vodafone webbox. ലളിതമായ പ്ലഗ് ആന്‍ഡ് പ്ലേ വഴി ഇത് കണക്ട് ചെയ്യാം. കീബോര്‍ഡില്‍ ഇന്‍ബില്‍റ്റായി 2 ജി സിം സ്ലോട്ടുണ്ട്. അതില്‍ സിമ്മിട്ട് ടി.വിയുമായി കണക്ട് ചെയ്താല്‍ ഫേസ്ബുക്കും, മറ്റ് വെബ്സൈറ്റുകളുമൊക്കെ നിങ്ങളുടെ വിരല്‍ തുമ്പിലെത്തും.

എക്സല്‍, പവര്‍ പോയിന്‍റ്, വേഡ് തുടങ്ങിയവ ഇതില്‍ വര്‍ക്ക് ചെയ്യും. എഫ്.എം റേഡിയോ, എസ്.ഡി കാര്‍ഡില്‍ നിന്ന് വീഡിയോ കാണുക, പിക്ചര്‍ വ്യുവിങ്ങ് എന്നിവയൊക്കെ സാധ്യമാകുന്ന ഇതിന്‍റെ മെമ്മറി 16 ജി.ബി വരെ വര്‍ദ്ധിപ്പിക്കാനാവും.

3000 രൂപക്കടുത്ത് മാത്രം വിലയുള്ള ഈ ഉത്പന്നം അത്യാവശ്യത്തിന് നെറ്റുപയോഗിക്കുന്നവര്‍ക്ക് ഉപകരിക്കുമെന്നതില്‍ സംശയമില്ല. കംപ്യൂട്ടറില്ലാത്തവര്‍ക്ക് മൊബൈലിന്‍റെ ചെറു സ്ക്രീനിലല്ല ടി.വിയുടെ വിശാലതയില്‍ തന്നെ ബ്രൗസ് ചെയ്യാം. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ഈ ഉത്പന്നം ലഭ്യമാണ്.

Comments

comments