വി.എല്‍.സി പ്ലെയര്‍ 2.0.5 പുറത്തിറങ്ങി


ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മീഡിയ പ്ലെയറുകളിലൊന്നാണ് വി.എല്‍.സി. വി.എല്‍.. സി പ്ലെയറുകള്‍ ഏറെ പ്രസിദ്ധമാകാനുള്ള കാരണം അത് സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റുകളുടെ വൈപുല്യം തന്നെയാണ്. കോഡകുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന തലവേദനയില്ലാതെ ഒരുമാതിരിപ്പെട്ട എല്ലാ ഫോര്‍മാറ്റുകളും ഇതില്‍ പ്ലേ ചെയ്യാനാവും. ലിനക്സ്, വിന്‍ഡോസ്, മാക്, ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ വി.എല്‍.സി പ്ലെയറിനുണ്ട്. കൂടാതെ ഒരു സാധാ പ്ലെയര്‍ എന്നതിലുപരി കണ്‍വെര്‍ഷനുകളും, യുട്യൂബ് ഡൗണ്‍ലോഡിങ്ങും ഇതില്‍ നടക്കും.
അപ്ഡേറ്റ് ചെക്കിങ്ങ് വഴി ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പല പുതിയ സവിശേഷതകളും ഇതില്‍ ആഡ് ചെയ്തിട്ടുണ്ട്. MKV, Koreus ,SWF എന്നിവയുടെ പ്ലേബാക്ക് ഇതില്‍ ഇംപ്രൂവ് ചെയ്തിട്ടുണ്ട്. എം.പി.ഇ.ജി 2 ഓഡിയോ വീഡിയോ എന്‍കോഡിങ്ങിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. വിന്‍ഡോസിലെ HTTPS ഇംപ്രൂവ് ചെയ്തിട്ടുണ്ട്.

http://www.videolan.org/

Comments

comments