വി.എല്‍.സിയില്‍ ഇനി ആഡോണുകളും


VLC-2.2-addons-manager - Compuhow.com
മറ്റ് മീഡിയ പ്ലെയറുകളെയൊക്കെ ബഹുദൂരം പിന്നിലാക്കാന്നതാണ് വി.എല്‍.സി പ്ലെയര്‍. പല പ്ലെയറുകള്‍ക്കും അന്യമായ ഏറെ ഫീച്ചറുകള്‍ വി.എല്‍.സിയില്‍ ലഭ്യമാണ്. അതിനാല്‍ തന്നെ ലോകമെങ്ങും വ്യാപകമായി വി.എല്‍.സി ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടാതെ ഇതിന് ലിനക്സ് വേര്‍ഷനുമുണ്ട്. ഇപ്പോള്‍ വി.എല്‍,സി പ്ലെയറിന്‍റെ പുതിയ വേര്‍ഷന്‍ വരുന്നത് ആഡോണ്‍‍ സംവിധാനം കൂടി ഏര്‍പ്പെടുത്തിക്കൊണ്ടാണ്. പെര്‍ഫോമന്‍സ് കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. VIdeolan സൈറ്റില്‍ നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്യാനാകും.

VLC Media Player 2.2 ല്‍ ഈ സംവിധാനം ഉപയോഗിക്കാനാവും. പ്ലെയറില്‍ നിന്ന് കൊണ്ട് തന്നെ ഇവ ബ്രൗസ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനുമാകും.

മെനുവില്‍ Tools > Plugins and Extensions എടുത്ത് Addons Manager ടാബ് എടുക്കുക. only installed എന്നത് അണ്‍ ചെക്ക് ചെയ്യുക.

ഇവിടെ സെര്‍ച്ച് ചെയ്യാനാകും. തീമുകളും ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

Comments

comments