വികെപിയുടെ സംവിധാനത്തില്‍ ആസിഫലി നായകന്‍


മലയാളത്തില്‍ ന്യൂജനറേഷന്‍ തരംഗം സൃഷ്ടിച്ചതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വി.കെ.പി ആസിഫലിയുമായി ഒന്നിക്കുന്നു. സഞ്ജയ്-ബോബി ടീമിന്റെ തിരക്കഥയില്‍ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. വികെപിയുടെ പല ചിത്രങ്ങളും അടുത്തിടെ അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ഒന്നും നടക്കാതെ പോകുകയായിരുന്നു. ചിത്രീകരണം തുടങ്ങിവച്ച രണ്ടെണ്ണം പൂര്‍ത്തിയാക്കാനുമുണ്ട്. പട്ടാള ബാരക്കിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയുടെ ചിത്രീകരണം ആരംഭിക്കുന്നത് മൈസൂരിലാണ്. നെടുമുടി വേണു, പ്രതാപ് പോത്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങളെ അവതരിപ്പിക്കുന്നത്. ആസിഫിന്റെ നായികയെ തീരുമാനിച്ചിട്ടില്ല.

English Summary : VKP to direct Asif Ali In the Lead

Comments

comments