ആസിഫ് അലി വി.കെ.പി ചിത്രം നിര്‍ണായകം


ആസിഫ് അലിയെ നായകനാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചു. ബോബി സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രത്തിന് ‘നിര്‍ണായകം’ എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായമാളവിക മോഹന്‍ ചിത്രത്തില്‍ നായികയായെത്തുന്നു. ആദ്യം നിക്കി ഗില്‍ റാണിയെയായിരുന്നു ചിത്രത്തിന് വേണ്ടി പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഡേറ്റിനെ ചൊല്ലിയുള്ള ചില അസൗകര്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് നിക്കി പിന്മാറുകയും അവസരം മാളവികയ്ക്ക് ലഭിയ്ക്കുകയുമായിരുന്നു. ആസിഫ് അലി ആദ്യമായാണ് വി കെ പിയുടെ സംവിധാനത്തില്‍ അഭിനയിക്കുന്നത്. മകനും രക്ഷിതാക്കളും തമ്മിലുള്ള ബന്ധമാണ് നിര്‍ണായകം പറയുന്നത്. സിദ്ദിഖ്, നെടുമുടി വേണു, പ്രേം പ്രകാശ്, പ്രകാശ് ബാരെ, ശങ്കര്‍ രാമ കൃഷ്ണന്‍, മുകുന്ദന്‍, സുധീര്‍ കരമന, അശോകന്‍, കുഞ്ചല്‍, സൈജു കുറുപ്പ്, ലെന, സനുഷ, ശ്രീദേവി ഉണ്ണി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ബോളിവുഡ് നടി ടിസ്‌ക ചോപ്രയാണ് ആസിഫിന്റെ അമ്മയുടെ വേഷത്തിലെത്തുന്നത്.

English summary : VKP and Asif Ali Film Niarnayakam

Comments

comments