വിസിറ്റ് ചെയ്യുന്നതിന് മുമ്പ് സൈറ്റ് ക്രെഡിബിലിറ്റി ചെക്ക് ചെയ്യാം


ദിവസേന ധാരാളം സൈറ്റുകളുടെ ലിങ്കുകള്‍ നമ്മള്‍ക്ക് ലഭിക്കാറുണ്ട്. ചിലപ്പോള്‍ ചില മെയിലുകളിലും ഇത്തരം ലിങ്കുകളുണ്ടാവും. ഇന്റര്‍നെറ്റ് സുരക്ഷിതത്വം വളരെയധികം ഭീഷണി നേരിടുന്ന ഇക്കാലത്ത് എവിടെയെങ്കിലും ലിങ്ക് കാണുന്ന സൈറ്റുകളില്‍ ക്ലിക്ക് ചെയ്ത് സിസ്റ്റം സുരക്ഷ തന്നെ അപകടത്തിലായേക്കാം. ഇതിന് ഒരു പ്രതിവിധിയെന്നത് സൈററിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ്. ഒരു യു.ആര്‍.എല്‍ ലഭിച്ചാല്‍ അത് വിസിറ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. www.mywot.com എന്ന സൈറ്റ് ഇത്തരം സര്‍വ്വീസ് നല്കുന്ന ഒന്നാണ്
ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന മറ്റൊരു സൈറ്റാണ് http://zulu.zscaler.com/. ഇതില്‍ നിങ്ങള്‍ക്ക് ലഭിച്ച ലിങ്ക് ടൈപ്പ് ചെയ്തോ, കോപ്പി പേസ്റ്റ് ചെയ്തോ ചെക്ക് ചെയ്യാം. സൈറ്റിന്റെ കണ്ടന്റ് അനലൈസ് ചെയ്ത് റിപ്പോര്‍ട്ട് ലഭിക്കും.

Comments

comments