ഒപ്ടിക്കല്‍ ഡിസ്കിന്റെ ആയുസ് കൂട്ടാന്‍ വിര്‍ച്വല്‍ ക്ലോണ്‍ ഡ്രൈവ്


Virtual-Clone-Drive-Logo - Compuhow.com
സി.ഡികള്‍ ഉപയോഗിക്കുക എന്നത് ഇപ്പോള്‍ അത്ര സ്വീകാര്യത ഇല്ലാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഡ്രൈവ് തുറന്ന് സി.ഡി ഇടുകയും, പ്ലേ ചെയ്യുകയും, ഇജക്ട് ചെയ്യുകയും അങ്ങനെ പല പരിപാടികള്‍ ഒരു സിഡി വര്‍ക്ക് ചെയ്യിക്കാന്‍ ചെയ്യണം. എന്നാല്‍ ഉയര്‍ന്ന സ്റ്റോറേജുള്ള ഒരു ഹാര്‍ഡ് ഡിസ്കോ, പെന്‍ഡ്രൈവോ ഉപയോഗിച്ചാല്‍ ഏറെ എളുപ്പമാണ്.
സി.ഡികള്‍ ഏറെ പ്രാവശ്യം ഉപയോഗിക്കുമ്പോള്‍ അവയില്‍ സ്ക്രാച്ച് വീണ് ഉപയോഗശൂന്യമാവുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിലാണ് സി.ഡികളുടെയും , ഡി.വി.ഡികളുടെയും ബാക്കപ്പ് ഹാര്‍ഡ് ഡിസ്കിലേക്ക് എടുത്ത് വെയ്ക്കുന്നത്.
Virtual CloneDrive എന്ന പ്രോഗ്രാം ഹാര്‍ഡ് ഡിസ്കില്‍ നിന്ന് സി.ഡി, ഡി.വി.ഡി, ബ്ലു റേ ഇമേജുകള്‍ നേരിട്ട് പ്ലേ ചെയ്യുന്ന ഒന്നാണ്. ISO, BIN, CCD എന്നിങ്ങനെ പല തരം ഡിസ്ക് ഇമേജസുണ്ട്. നിങ്ങള്‍ക്ക് ഈ പ്രോഗ്രാം വഴി ഒരേ സമയം പതിനഞ്ച് വിര്‍ച്വല്‍ ഡ്രൈവുകള്‍ വരെ ഒരേ സമയം വര്‍ക്ക് ചെയ്യിക്കാം.
Virtual CloneDrive ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഏതെല്ലാം ഇമേജ് ഫോര്‍മാറ്റുകള്‍ പിന്തുണക്കേണ്ടതുണ്ട് എന്ന് സെലക്ട് ചെയ്യാനാവും.
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ പ്രോഗ്രാം സിസ്റ്റം ട്രോയില്‍ ഡിസ്പ്ലേ ചെയ്യപ്പെടും. ഇതില്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യാം. സെറ്റിങ്ങ്സില്‍ പോയി വിര്‍ച്വല്‍ ഡ്രൈവുകളുടെ എണ്ണം സെറ്റ് ചെയ്യാം. അതുപോലെ Virtual CloneDrive ന്റെ ലോഗോ ഡിഫോള്‍ട്ടായതുമായി വ്യത്യാസപ്പെടുത്താന്‍ സാധിക്കും. ഇത് വഴി ഫിസിക്കല്‍ ഡ്രൈവിനെ എളുപ്പം തിരിച്ചറിയാം.
സി.ഡി യിലിലെ ഇമേജിനെ മൗണ്ട് ചെയ്യാന്‍ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഇതല്ലെങ്കില്‍ file ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Mount എടുത്ത് ലഭ്യമായ വിര്‍ച്വല്‍ ഡ്രൈവ് സെലക്ട് ചെയ്യുക. ഫയല്‍ കംപ്യൂട്ടറിലേക്ക് സേവായിക്കൊള്ളും.

http://www.slysoft.com/en/virtual-clonedrive.html

Comments

comments