സ്മാർട്ട്‌ ബോയ്സ് ടീമുമായി വീനീത് ശ്രീനിവാസന്‍ വീണ്ടും വരുന്നു


Vineeth Sreenivasan is Coming with his “Smart Boys” Team

തട്ടത്തിന്‍ മറയത്തിലെ സ്മാര്‍ട്ട് ബോയ്സ് ടീമിനെ അങ്ങനെ എളുപ്പത്തില്‍ ആരും മറന്നുകാണില്ല. “സെയ്ദാർ പള്ളിയിലെ ഒരു പെണ്ണിനെ അങ്ങനെ പുറത്തൂന്ന് ഒരുത്തൻ വന്നു വളയ്ക്കണ്ട, അങ്ങനെ സംഭവിച്ചാൽ നമ്മുടെ ഗ്യാങ്ങിനെ ‘സ്മാർട്ട് ബോയ്സ്’ എന്ന് വിളിച്ചിട്ടെന്താടാ കാര്യം, അല്ലേടാ വിനോദേ… ഈ ഡയലോഗ് യുവാക്കള്‍ക്കിടയില്‍ വന്‍ പ്രചാരം നേടിയതാണ്. ഇതിലെ സ്മാര്‍ട്ട് ബോയ്സ് ഗ്യാങ്ങിലെ നിജാദ്, മജീദ്‌, വിനോദ് എന്നീ കഥാപാത്രങ്ങള്‍ ചെയ്തത് സണ്ണി വെയിൻ, ശ്രീറാം രാമചന്ദ്രൻ, നിവിൻ പോളി എന്നിവരാണ്. വളരെ ഹിറ്റായ സ്മാര്‍ട്ട് ബോയ്സ് ടീമിനെ അതേപേരില്‍ തന്നെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമിത്തിലാണ് തട്ടത്തിന്‍ മറയത്തിന്‍റെ സംവിധായകന്‍ വിനീത്. എന്ന‍ാല്‍ തന്‍റെ ഈ ചിത്രം തട്ടത്തിന്‍ മറയത്തിന്‍റെ രണ്ടാം ഭാഗമോ അതിനോട് സാദൃശ്യമുള്ളതോ ഒന്നുമല്ലെന്ന് വിനീത് പറയുന്നു. എല്ലാതരം പ്രേക്ഷകരെയും ഉദ്ദേശിച്ചുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും വിനീത് പറയുന്നു.

English Summary : Vineeth Sreenivasan is Coming with his “Smart Boys” Team

Comments

comments