വിനയനും ത്രിഡിയും സൂപ്പര്‍മാനും


vinayan new film - Keralacinema.com
ഡ്രാക്കുള എന്ന ത്രിഡി ചിത്രം തരക്കേടില്ലാത്ത പ്രതികരണമാണ് നേടിയത്. ഒരു വിഭാഗം പ്രേക്ഷകരെ തീയേറ്ററില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശൈലിയായിരുന്നു ഡ്രാക്കുള നേരിട്ട പ്രശ്നം. എന്തായാലും പടമിറക്കിയാലും, ഇല്ലെങ്കിലും നിരന്തരം കലാപമുയര്‍ത്തുന്ന വിനയന്‍ തന്റെ പുതിയ ചിത്രം അനൗണ്‍സുചെയ്തു. അന്ധന്‍-വികലാംഗന്‍ ജനുസില്‍ നിന്ന് ഹൊററിലേക്ക് ട്രാക്ക് മാറ്റിയ വിനയന്‍ പുതിയ ചിത്രം കുട്ടികളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കുന്നത്. ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രിഡിയിലാണ് നിര്‍മ്മിക്കുക.

Comments

comments