മൗസുപയോഗം കുറയ്ക്കാം



കംപ്യൂട്ടര്‍ ജോലികള്‍ക്ക് മൗസും, കീബോര്‍ഡും അനിവാര്യമാണ്. എന്നാല്‍ ചില വര്‍ക്കുകളില്‍ കീബോര്‍ഡില്‍ നിന്ന് മൗസിലേക്കുള്ള കൈമാറ്റം സുഖരകരമായി തോന്നില്ല. കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകളുണ്ടെങ്കില്‍ കുറെ കാര്യങ്ങളൊക്കെ മൗസില്ലാതെ തന്നെ ചെയ്യാന്‍ സാധിക്കും. അതുപോലെ തന്നെ മൗസ് പോയിന്‍റര്‍ കീബോര്‍ഡ് ഉപയോഗിച്ച് നീക്കിയും ഇത് ചെയ്യാം. ഇതിന് പറ്റുന്ന നിരവധി പ്രോഗ്രാമുകള്‍ ഇന്നുണ്ട്. ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ മൗസുപയോഗം കുറയ്കാനുപകരിക്കുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് Vimium. സ്ക്രോള്‍വീലിനേക്കാള്‍ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാനാവും. അഡ്രസ് ബാറില്‍ ക്ലിക്ക് ചെയ്യാതെ വെബ്പേജുകള്‍ തുറക്കാനും ഇതില്‍ സാധിക്കും. 0 അമര്‍ത്തി എക്സ്റ്റന്‍ഷന്‍റെ കസ്റ്റം ബോക്സ് തുറന്ന് ബുക്ക്മാര്‍ക്ക്, ഡൊമെയ്നുകള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവ ബ്രൗസിങ്ങ് ഹിസ്റ്ററിയില്‍ നിന്ന് തുറക്കാനാവും.
കീബോര്‍ഡുപയോഗിച്ച് ലിങ്കുകള്‍ തുറക്കുക, കണ്‍ട്രോള്‍ കീ ഉപയോഗിക്കാതെ തന്നെ പുതിയ ടാബുകള്‍ തുറക്കുക,എന്നിവയൊക്കെ ഇതില്‍ സാധിക്കും.
Downlaod

Comments

comments