വിമിയോ വീഡിയോകള്‍ സോഫ്റ്റ് വെയറുകളില്ലാതെ ഡൗണ്‍ലോഡ് ചെയ്യാം…


vimeo - Compuhow.com

യുട്യൂബിനോളം വരില്ലെങ്കിലും ഏറെ പ്രചാരമുള്ള ഒരു വീഡിയോ ഷെയറിങ്ങ് സൈറ്റാണ് വിമിയോ. ഇതില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഒരു എളുപ്പവഴിയാണ് ഇവിടെ പറയുന്നതിന്. ഇതിന് സോഫ്റ്റ്‍വെയറുകളുടെ സഹായം ആവശ്യമില്ല.

ആദ്യം ഡൗണ്‍ലോഡ് ചെയ്യേണ്ടുന്ന വീഡിയോ പ്ലേ ചെയ്യുക. Firefox button > Web Developer > Web Console ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന പോപ് അപ്പില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുതിയ വിന്‍ഡോ വരുന്നതില്‍ ഈ URL നല്കുക.

ഡൗണ്‍ലോഡ് ചെയ്യാനുള്ള ഒപ്ഷന്‍ പ്രത്യക്ഷപ്പെടും.
ക്രോമില്‍ ഇത് ചെയ്യാന്‍ വീഡിയോ പ്ലേ ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത് Inspect Element ക്ലിക്ക് ചെയ്യുക. തുറക്കുന്ന വിന്‍ഡോയില്‍ Network ക്ലിക്ക് ചെയ്ത് MP4 എന്‍ട്രിയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open in new tab ക്ലിക്ക് ചെയ്യുക.
പുതിയ വിന്‍ഡോയില്‍ വീഡിയോ പ്ലേ ആകും. അവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് Save As ഒപ്ഷനെടുത്ത് വീഡിയോ സേവ് ചെയ്യാം.

Comments

comments