യുട്യൂബ് വീഡിയോ ഫ്രെയിമുകളായി കാണാം


യുട്യൂബ് വിഡിയോകള്‍ ഇന്ന് ഏറെ ജനപ്രിയമായവയാണ്. എല്ലാത്തരം ആവശ്യങ്ങള്‍ക്കും ഇന്ന് യുട്യൂബ് ഉപയോഗിക്കുന്നുണ്ട്. സിനിമകള്‍ മുതല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള വീഡിയോകള്‍ വരെ യുട്യൂബിലുണ്ട്. ടെലിവിഷന് പകരക്കാരനാകുന്ന ഒരു നിലവാരത്തിലേക്കാണ് യുട്യൂബിന്‍റെ വളര്‍ച്ച. യുട്യൂബില്‍ ഒരു വീഡിയോയുടെ മികവ് അളക്കാനുള്ള ഉപാധി അതിന്‍റെ കാഴ്ചക്കാരുടെ എണ്ണം തന്നെയാണ്. ഓരോ വീഡിയോക്കും എത്ര കാഴ്ചക്കാരുണ്ടായിട്ടുണ്ട് എന്ന് എളുപ്പം അറിയാം. എന്നാല്‍ അത് നിങ്ങള്‍ അന്വേഷിക്കും വിധത്തിലുള്ളതാണോ എന്ന് നിങ്ങള്‍ കണ്ട് തന്നെ മനസിലാക്കേണ്ടി വരും. എന്നാല്‍ വിഡിയോ മുഴുവന്‍ കാണാതെ തമ്പ് നെയിലുകളായി ഫ്രെയിമുകള്‍ കാണാന്‍ സാധിക്കുന്ന ഒരു സംവിധാനമാണ് Youtube™ Preview. ഇത് ഒരു ക്രോം എക്സ്റ്റന്‍ഷനാണ്. മൗസ് വീഡിയോ തമ്പ് നെയിലിന് മുകളില്‍ വെയ്ക്കുമ്പോള്‍ ഇത് എക്സ്പാന്‍ഡ് ചെയ്യും. വീഡിയോയിലെ ഫ്രെയിമുകള്‍ അതില്‍ കാണാന്‍ സാധിക്കും. ഓഡിയോ ഉണ്ടാവുകയുമില്ല.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം യുട്യൂബ് റിസ്റ്റാര്‍ട്ട് ചെയ്യുക. വീഡിയോ തമ്പ് നെയിലിന് മുകളില്‍ ഒരു ഒരു ബാര്‍ പ്രത്യക്ഷപ്പെടും. ഇത് വീഡിയോ റേറ്റിംഗിനെ സൂചിപ്പിക്കുന്നു.
ഫ്രെയിമുകളുടെ ക്വാളിറ്റി ലോ ആണ്. ഇത് വര്‍ദ്ധിപ്പിക്കാനുള്ള ഒപ്ഷന്‍ നിലവിലില്ല.


Download

Comments

comments