ജിമെയില്‍ അണ്‍റീഡ് മെസേജുകള്‍ മാത്രം കാണാന്‍


ധാരാളം മെയിലുകള്‍ നിങ്ങള്‍ക്ക് ദിവസേന ലഭിക്കാറുണ്ടോ? ജിമെയിലാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒരു ചെറിയ ട്രിക്ക് വഴി അണ്‍റീഡ് മെസേജ് മാത്രം കാണാന്‍ സാധിക്കും. മെസേജുകള്‍ ധാരാളമായി ലഭിക്കുന്നുണ്ടെങ്കില്‍ ഇവയുടെ ആധിക്യം നിമിത്തം പുതിയ മെയിലുകള്‍ കണ്ടെത്താന്‍ പ്രയാസം നേരിടും. ഇത് പരിഹരിക്കാനുള്ള സിംപിളായ ഒരു ട്രിക്കുണ്ട് . ജി മെയില്‍ ലോഗിന്‍ ചെയ്ത് ശേഷം is:unread എന്ന് സെര്‍ച്ച് ഫീല്‍ഡില്‍ ടൈപ്പ് ചെയ്യുക. എന്റര്‍ നല്കുക. ഇപ്പോള്‍ നിങ്ങളുടെ ഇന്‍ബോക്സിലെ അണ്‍റീഡ് മെസേജുകള്‍ മാത്രമേ കാണിക്കു.
അതുപോലെ ഇംപോര്‍ട്ടന്റ് എന്ന് മാര്‍ക്ക് ചെയ്ത മെയിലുകള്‍ മാത്രം കാണാന്‍ is:unread is:important എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക.

Comments

comments