ജിമെയില്‍ മെയിലില്‍ ചിത്രം കാണിക്കാംസെക്യൂരിറ്റി കാരണങ്ങളാല്‍ ഒരു ഇമെയിലില്‍ നിങ്ങള്‍ക്ക് ചിത്രങ്ങള്‍ കാണാന്‍ സാധിക്കില്ല. സ്പാം ഇമെയിലുകളില്‍ ഉള്‍പ്പെടുത്തപ്പെട്ട ചിത്രങ്ങള്‍ വഴി നിങ്ങള്‍ മെയില്‍ വായിച്ചോ എന്ന് ട്രാക്ക് ചെയ്യാനാവും. ഇക്കാരണത്താല്‍ ജിമെയിലില്‍ ഓട്ടോമാറ്റിക്കായി മെയിലിനൊപ്പമുള്ള ചിത്രങ്ങള്‍ കാണിക്കില്ല. ജെനുവിനായ ഇമെയിലുകളില്‍,അതായത് നിങ്ങള്‍ക്ക് വിശ്വസനീയമായ സോഴ്സുകളില്‍ നിന്നുള്ള മെയിലുകളില്‍ ചിത്രം കാണുന്നത് എനേബിള്‍ ചെയ്യാന്‍ സാധിക്കും. Always display images from എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ മതി.
എന്നാല്‍ എല്ലാമെയിലുകള്‍ക്കും ബാധകമായ വിധത്തില്‍ സെറ്റ് ചെയ്യാന്‍ ജിമെയില്‍ സെറ്റിങ്ങ്സില്‍ ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക
External content section എടുത്ത് Always display external content.സെലക്ട് ചെയ്യാം. ഇതുവഴി ഇമേജുകള്‍ ചോദ്യങ്ങളൊന്നും നേരിടാതെ തന്നെ മെയിലില്‍ കാണാന്‍ സാധിക്കും.
സേവ് ചേഞ്ചസ് ക്ലിക്ക് ചെയ്യുക.

Comments

comments