വാള്‍പേപ്പറായി സിനിമ


സാധാരണ വീഡിയോകള്‍ പ്ലേ ചെയ്യുക വിവിധ മീഡിയ പ്ലെയറുകളിലാണ്. എന്നാല്‍ മറ്റ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ശബ്ദം മാത്രമേ കേള്‍ക്കാനാവൂ. എന്നാല്‍ ഡെസ്കോടോപ്പ് മൂവി എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ ഡെസക്ടോപ്പ് വാള്‍പേപ്പറായി വീഡിയോകള്‍ പ്ലെ ചെയ്യാന്‍ സാധിക്കും.
വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്ക് വേണ്ടിയുള്ള ഒരു ഫ്രീ ആപ്ലിക്കേഷനാണ് ഇത്. 300 കെ.ബി മാത്രം സൈസുള്ള സിപ് ഫയലാണ് ഇത്. ഇതിന് ഇന്‍സ്റ്റലേഷന്‍ ആവശ്യമില്ല. ഏത് വീഡിയോ ഫയലും വാള്‍പേപ്പറായി ഇതില്‍‌ പ്ലെ ചെയ്യാം. ട്രേ ഐക്കണില്‍ ക്ലിക്ക് ചെയ്ത് പ്ലേ കണ്‍ട്രോളുകള്‍ ഉപയോഗിക്കാം.

http://falcosoft.tk/softwares.html#desktopmovie

Comments

comments