പ്രസംഗം പഠിക്കാന്‍ ഐഫോണ്‍ ആപ്ലിക്കേഷന്‍


പ്രസംഗത്തില്‍ താല്പര്യമുള്ളവര്‍ അത് മിക്കവാറും പ്രപ്പയര്‍ ചെയ്യുക കണ്ണാടിക്ക് മുന്നിലാവും. തങ്ങളുടെ ചലനങ്ങളും, പ്രസന്റേഷനും സ്വയം നിരീക്ഷിക്കാന്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സാധിക്കും. എന്നാല്‍ പൂര്‍ണ്ണമായ വിലയിരുത്തല്‍ ഇതു വഴി സാധ്യമാകില്ലെന്നത് വേറെ കാര്യം. വീഡിയോ ആയി ഇത് റെക്കോഡ് ചെയ്താല്‍ കൂടുതല്‍ നല്ലതായിരിക്കും. ഇത് കണ്ട് അപാകതകള്‍ മനസിലാക്കാനും സാധിക്കും.
video recorder teleprompter എന്നത് ഐഫോണിന് വേണ്ടിയുള്ള ആപ്ലിക്കേഷനാണ്. ഫ്രണ്ട് ഫേസിങ്ങ് ക്യാമറയുപയോഗിച്ച് സ്പീച്ച് റെക്കോഡ് ചെയ്യാം. നിങ്ങള്‍ പ്രസംഗം പറയുമ്പോള്‍ സ്‌ക്രീനില്‍ പ്രസംഗത്തിന്റെ ടെക്സ്റ്റ് പ്രോംപ്റ്റ് ചെയ്ത് തരും. ഇതുനോക്കി വായിക്കുകയും ചെയ്യാം.
Visit Site

Comments

comments