ഫോട്ടോകള്‍ ഒറിജിനലാണോ എന്ന് മനസിലാക്കാം


Photo Foresnsic - Compuhow.com
ഫോട്ടോകളില്‍ മാനിപ്പുലേഷന്‍ നടത്തുന്ന പരിപാടി ഇന്ന സാധാരണമാണ്. പലപ്പോഴും ഫേക്കും ഒറിജിനലും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവിധം ചിത്രങ്ങള്‍ അത്ര റിയല്‍ ലുക്കിങ്ങ് ആയിരിക്കും.
ചിത്രങ്ങളുടെ ഒറിജിനാലിറ്റി പരിശോധിക്കാനുള്ള ഒരു സര്‍വ്വീസാണ് http://fotoforensics.com/ . ഇതില്‍ നിങ്ങള്‍ക്ക് ഒരു ഇമേജ് കംപ്യൂട്ടറില്‍ നിന്ന് അപ് ലോഡ് ചെയ്യുകയോ, ഒരു ഇമേജ് യു.ആര്‍.എല്‍ നല്കുകയോ ചെയ്യാം.അപ് ലോഡ് ചെയ്യപ്പെടുന്ന ഇമേജുകള്‍ JPEG ,PNG ഫോര്‍മാറ്റുകളിലുള്ളവ ആയിരിക്കണം.
10,000×10,000 ആണ് നല്കാവുന്ന ഇമേജിന്‍റെ മാക്സിമം റെസലൂഷന്‍. അതുപോലെ മാക്സിമം സൈസ് 5 എം.ബിയാണ്.
ഒരു ചിത്രം എപ്പോള്‍ അപ് ലോഡ് ചെയ്തു, ഒറിജിനലാണോ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ഇതില്‍ നിന്ന് മനസിലാക്കാം. എന്നാല്‍ പോര്‍ണോഗ്രാഫി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്താല്‍ നിങ്ങളുടെ ഐ.പി അഡ്രസില്‍ സൈറ്റ് ബ്ലോക്ക് ചെയ്യപ്പെടും.

Comments

comments