നേര ത്തിലെ വട്ടി രാജ വീണ്ടും മലയാളത്തിലേക്ക്


Vatti Raja of Neram is coming to malayalam again

അൽഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത നേരത്തിലൂടെ മലയാളത്തില്‍ വില്ലന്‍ കഥാപാത്രത്തിന് പുതിയ ഭാവം നല്‍കിയ വട്ടിരാജ വീണ്ടും വരുന്നു. ഇപ്പോഴിതാ നേരത്തിനു ശേഷം നവാഗതനായ വിഷ്ണു പ്രസാദ്‌ സംവിധാനം ചെയ്യുന്ന ‘ബിവെയർ ഓഫ് ഡോഗ്സ്’ എന്ന ചിത്രത്തിലൂടെ ബോബി സിംഹ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു ഇന്ത്യൻ സിനിമയിൽ ഇത്രയും ‘ദാരുണമായ’ ഒരു അന്ത്യം ലഭിച്ച മറ്റൊരു വില്ലനും ഉണ്ടാവില്ല. അതും ഓട്ടോറിക്ഷ ഇടിച്ചു മരിച്ച വില്ലന്‍. നേരത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ തമിഴിലും മലയാളത്തിലും എത്തിയതാണ് ബോബി സിന്‍ഹ. ഇത് വരെ കാണാത്ത വളരെ വ്യത്യസ്തമായ ഒരു അഭിനയ ശൈലി സ്വന്തമായിട്ടുള്ള ബോബി ‘സൂധു കാവും’ എന്ന തമിഴ് ചിത്രത്തിലൂടെ കോമഡിയിലും താൻ തിളങ്ങും എന്ന് തെളിയിച്ചു. ശ്രീനാഥ് ഭാസി, ശേഖർ മേനോൻ, സഞ്ജു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അവാനയാണ്. ഹോറൈസണ്‍ പിക്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് രാജീവ്‌ മേനോൻ ആണ്.

English Summary : Vatti Raja of Neram is coming to malayalam again

Comments

comments