‘രസ’ത്തില്‍ വരുണ നായിക


Varuna Shetty heroine in Rasam

രാജീവ് നാഥിന്‍റെ സംവിധാനത്തില്‍ മോഹൻലാലും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന രസമെന്ന ചിത്രത്തില്‍ പ്രവാസി നായിക. ഗള്‍ഫില്‍ താമസമാക്കിയ മംഗലാപുരം കാരിയായ വരുണ ഷെട്ടിയാണ് ചിത്രത്തില്‍ ഇന്ദ്രജിത്തിന്‍റെ നായികയാവുന്നത്. സംഗീത ആൽബങ്ങളില്‍ വേഷമിട്ടിട്ടുള്ള വരുണ ശങ്കര്‍ മണല്‍നഗരം എന്ന തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്. ചിത്രത്തിൽ ദേവൻ അവതരിപ്പിക്കുന്ന ഗള്‍ഫില്‍ താമസമാക്കിയ ആര്‍.ജെ. മേനോൻ എന്ന കഥാപാത്രത്തിന്‍റെ മകളായ ജാനകിയുടെ വേഷമാണ് വരുണയ്ക്ക്. ആര്‍.ജെ. മേനോൻ കേരളീയ ആചാരപ്രകാരം മകള്‍ ജാനകിയുടെ വിവാഹം നടത്തുകയും അതിന് പാചകകലയുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (ഇന്ദ്രജിത്ത്)യുടെ സദ്യ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ശഠിക്കുകയും ചെയതതനുസരിച്ച് തന്റെ ഉറ്റസുഹൃത്തായ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമായി ചേര്‍ന്ന് നന്പൂതിരിയെ അദ്ദേഹത്തെ ഗള്‍ഫിലേക്ക് സദ്യയൊരുക്കുവാന്‍ കൊണ്ടുവരുന്നു. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്.

English Summary : Varuna Heroine in Rasam

Comments

comments