യൂസര്‍ മാനുവല്‍സ്



ഇലക്ടോണിക് സാധനങ്ങളൊക്കെ വാങ്ങുമ്പോള്‍ ലഭിക്കുന്ന യൂസര്‍ മാന്വലുകള്‍ ഏറെ ഉപകാരപ്പെടുന്നവയാണ്. ഒരുപകരണം എങ്ങനെ പ്രവര്‍ത്തിപ്പിക്കണം, തകരാറുകള്‍ എങ്ങനെ കണ്ടെത്താം എന്നൊക്കെ മനസിലാക്കാനും അത്യാവശ്യം പ്രശ്നങ്ങളൊക്കെ സ്വയം പരിഹരിക്കാനും യൂസര്‍മാന്വലുകള്‍ സഹായിക്കും. എന്നാല്‍ കാലക്രമേണ പ്രിന്റ് ചെയ്ത ഇവ നഷ്ടപ്പെട്ട് പോകാനും, കേടായി പോകാനും ഇടയുണ്ട്. നഷ്ടപ്പെട്ട് പോയ യൂസര്‍മാന്വലുകള്‍ പലപ്പോഴും ആവശ്യം വരുകയും ചെയ്യാം.
പതിനായിരക്കണക്കിന് യൂസര്‍മാന്വലുകളുടെ ശേഖരമാണ് http://www.manualsguide.in/ എന്ന സൈറ്റ്. മാര്‍ക്കറ്റിലെ പ്രമുഖ കമ്പനികളുടെയെല്ലാം ഉത്പന്നങ്ങളുടെ മാന്വലുകള്‍ ഇതില്‍ ലഭിക്കും. ഒരു ക്രൗഡ് സോഴ്സിങ്ങ് സൈറ്റായി ഇതിലേക്ക് നിങ്ങളുടെ സംഭാവനയും നല്കാം. നിങ്ങളുടെ കൈവശമുള്ള പി.ഡി.എഫ് മാനുവലുകള്‍ ഇതില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.
പി.ഡി.എഫ് മാനുവലുകള്‍ സെര്‍ച്ച് ചെയ്ത് സിസ്റ്റത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.സോഷ്യല്‍ നെറ്റുവര്‍ക്കുകളിലേക്ക് ഷെയര്‍ ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്.

Comments

comments