വാട്ട്സ് ആപ്പ് വിന്‍ഡോസില്‍…


Whatsapp-Icon - Compuhow.com

ഫോണില്‍ ഉപയോഗിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ജനപ്രീതി നേടുമ്പോള്‍ കംപ്യൂട്ടര്‍ വേര്‍ഷനും പുറത്തിറക്കാറുണ്ട്. വൈബര്‍ ഉദാഹരണം. വാട്ട്സ് ആപ്പ് ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനാണല്ലോ. ഇത് എങ്ങനെ കംപ്യൂട്ടറില്‍ ഉപയോഗിക്കാമെന്നാണ് ഇവിടെ പറയുന്നത്.

Bluestacks - Compuhow.com
ആന്‍ഡ്രോയ്ഡ് എമുലേറ്ററായ Bluestack ആണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യം ഇത് ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതില്‍ WhatsApp സെര്‍ച്ച് ചെയ്യുക.

ഇത് ലൊക്കേറ്റ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഡെസ്ക്ടോപ്പില്‍ വാട്ട്സ് ആപ്പ് ഐക്കണ്‍ വന്നിട്ടുണ്ടാകും.

കോണ്‍ഫിഗുറേഷന്‍

വാട്ട്സ് ആപ്പ് റണ്‍ ചെയ്ത് YOUR COUNTRY എന്നിടത്ത് രാജ്യം സെലക്ട് ചെയ്യുക.
YOUR COUNTRY CODE & PHONE NUMBER എന്നിവ എന്‍റര്‍ ചെയ്യുക.

തുടര്‍ന്ന് OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നമ്പര്‍ വെരിഫൈ ചെയ്യുന്നതിനായി ഒരു മെസേജ് ലഭിക്കും.
ഈ വിവരങ്ങള്‍ മോഡിഫൈ ചെയ്യാനുമാകും.

DOWNLOAD BLUESTACKS

Comments

comments