വിന്‍ഡോസ് 8.1 ചെറിയ ആപ്പ് ഐക്കണുകള്‍


windows_8.1 app - Compuhow.com
പുതിയ വിന്‍ഡോസ് 8.1 അപ്ഡേഷന്‍ നിലവില്‍ നേരിട്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്നതാണ്. നിരവധി പുതിയ ഫീച്ചറുകള്‍ ഇതുവഴി ലഭ്യമാകും. സ്റ്റാര്‍ട്ട് സ്ക്രീനിലെ പവര്‍, സെര്‍ച്ച് ബട്ടണുകള്‍, ആപ്പുകളെ ടാസ്ക്ബാറില്‍ പിന്‍ ചെയ്യുക തുടങ്ങിയവയൊക്കെ ഇപ്പോള്‍ ലഭ്യമാണ്.

All Apps പേജിലും മാറ്റം വന്നിട്ടുണ്ട്. സ്റ്റാര്‍ട്ട് സ്ക്രീനില്‍ ഇപ്പോള്‍ പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കാണിക്കും. ആപ്പ് ടൈറ്റിലുകള്‍ കൂടുതല്‍ സ്ഥലമെടുക്കുന്നത് ഒരു പക്ഷേ നിങ്ങള്‍ക്ക് ഇഷ്ടമല്ലായിരിക്കാം. പുതിയ അപ്ഡേഷന്‍ വഴി ഐക്കണുകള്‍ ചെറിയ വലുപ്പത്തില്‍ ഡിസ്പ്ലേ ചെയ്യാനാവും. അത് വഴി കൂടുതല്‍ ആപ്പുകള്‍ ഡിസ്പ്ലേ ചെയ്യാം.

Start Screen ല്‍ പോയി താഴെ ഇടത് വശത്തുള്ള ആരോ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. Ctrl+Tab അടിച്ചും ഇത് ചെയ്യാം.
മൗസ് Charms Bar ല്‍ കൊണ്ടു വന്ന് Settings ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Tiles ഒപ്ഷനെടുക്കുക.
Show more apps in Apps view എന്നത് എനേബിള്‍ ചെയ്യുക.

Comments

comments