ഫേസ്ബുക്ക് കമന്‍റില്‍ ചിത്രങ്ങള്‍ ചേര്‍ക്കാം…


പലര്‍ക്കും അറിയാമായിരിക്കാവുന്ന എന്നാല്‍ ഫേസ്ബുക്കില്‍ വലിയ പരിജ്ഞാനമില്ലാത്തവര്‍ക്ക് അറിയാനിടയില്ലാത്ത ഒന്നാണ് ഫേസ്ബുക്ക് കമന്റില്‍ ചിത്രങ്ങള്‍ ഇന്‍സെര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ വ്യാപകമായി ഫേസ്ബുക്കില്‍ ഇത്തരം ചിത്രകമന്റുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ചാറ്റിങ്ങിലും ഇങ്ങനെ ഇമേജുകള്‍ ഉപയോഗിക്കാം. ജൂണ്‍മാസത്തിലാണ് ഈ സംവിധാനം ഫേസ്ബുക്കില്‍ ആരംഭിച്ചത്. വളരെ എളുപ്പത്തില്‍ ഇങ്ങനെ ചിത്രങ്ങള്‍ ആഡ് ചെയ്യാം. ഇത് ചെയ്യാന്‍ അറിയാത്തവര്‍ തുടര്‍ന്ന് വായിക്കുക.
Facebook image comment - Compuhow.com
ചിത്രം ആഡ് ചെയ്യാനായി കമന്റ് ബോക്സിന് വലത് വശത്തോ, ചാറ്റ് ബോക്സിന് വലത് വശത്തോ ഉള്ള ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ചിത്രം സെലക്ട് ചെയ്യാം.

Comments

comments