യു.എസ്.ബി സെലക്ടിവ് സസ്പെന്‍ഡ് !


വിന്‍ഡോസില്‍ അത്യാവശ്യം എക്സ്പര്‍ട്ടുകളായ ആളുകള്‍ക്ക് അറിയാമായിരിക്കുന്ന ഒരു ഒപ്ഷനാണ് യു.എസ്.ബി സസ്പെന്‍ഡ്. പലരും ഇതേപ്പറ്റി കേട്ടിട്ടുപോലുമുണ്ടാവില്ല. ഇത് എന്താണെന്ന് നോക്കാം.

ലാപ്ടോപ്പ്, പി.സി പോലുള്ളവയിലുള്ള സ്ലീപ്പ് സംവിധാനത്തിന് സമമാണ് ഇത്. പൂര്‍ണ്ണമായും ഷട്ട് ഡൗണ്‍ ആകാതെ പവര്‍ ഉപയോഗം കുറച്ച് ഇരിക്കുന്ന അവസ്ഥയാണല്ലോ സ്ലീപ്പ് മോഡ്. യു.എസ്.ബിയിലും ഇതേ സംവിധാനം ചെയ്യാനാവും. ഇത് വഴി പവര്‍ ഉപയോഗം കുറയ്ക്കാം. ഒരു യു.എസ്.ബി ഉപകരണം കംപ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ അത് സസ്പെന്‍ഡഡ് മോഡിലായിരിക്കില്ല. കറക്ടായി അറ്റാച്ച് ചെയ്ത ഡിവൈസുകളേ ഇങ്ങനെ വര്‍ക്ക് ചെയ്യൂ.
Usb suspend - Compuhow.com
ഇത് എനേബിള്‍ ചെയിട്ടാല്‍ വൈദ്യുതി ഉപയോഗം അല്പം കുറയ്ക്കാനാവും.
അത് എനേബിള്‍ ചെയ്യാന്‍ കണ്‍ട്രോള്‍ പാനലില്‍ പോവണം.

Control PanelSystem and SecurityPower OptionsEdit Plan Settings
ഇവിടെ Change advanced power settings എന്നതില്‍ ക്ലിക്ക് ചെയ്യുക. USB settings ല്‍ selective suspend എന്ന് കാണാം. ഇത് disable/enable ആക്കി സേവ് ചെയ്യാം.

Comments

comments