യു.എസ്.ബി ഡ്രൈവുകള്‍ ഇജക്ട് ചെയ്യാനാവാതെ വന്നാല്‍


പലരും പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് യു.എസ്.ബി ഡ്രാവുകള്‍ കംപ്യൂട്ടറില്‍ കണക്ട് ചെയ്ത് ഉപയോഗിച്ചതിന് ശേഷം ഡിസ്കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Close any programs or windows that might be using the device, and then try again.” എന്ന മെസേജ് കാണിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. നിങ്ങള്‍ യു.എസ്.ബി ഡ്രൈവില്‍ നിന്ന് തുറന്ന് വെച്ച ഫയലുകളും പ്രോഗ്രാമുകളും യഥാവിധി അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതുകൊണ്ട് ഫലം കണ്ടില്ലെങ്കില്‍ ഡാറ്റ ഫയലുകളൊന്നും ഡ്രൈവില്‍ നിന്ന് റണ്‍ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുക. എല്ലാ വിന്‍ഡോസ് എക്സ് പ്ലോറര്‍ വിന്‍ഡോകളും ക്ലോസ് ചെയ്യുന്നതും സഹായിച്ചേക്കാം. ഇതൊന്നും ഫലിച്ചില്ലെങ്കില്‍ സിസ്റ്റം ഓഫ് ചെയ്യുക എന്നതാണ് പ്രതിവിധി. ഈ പ്രശ്നം തുടര്‍ച്ചയായി വരുന്നുവെങ്കില്‍ അണ്‍ലോക്കര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഇതൊരു ഫ്രീ പ്രോഗ്രാം ആണ്. 32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകള്‍ ഇതിനുണ്ട്. ഇത് ഇന്‍സ്റ്റാള്‍ ചെയ്തശേഷം പ്രശ്നം വന്നാല്‍ ഡൈവ് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അണ്‍ലോക്കര്‍ എന്നത് സെലക്ട് ചെയ്യുക. ഇത് റണ്‍ ചെയ്യുമ്പോള്‍ നിലവില്‍ റണ്‍ ചെയ്യുന്ന എല്ലാ പ്രോഗ്രാമുകളും കാണിക്കും.
Kill Process ല്‍ ക്ലിക്ക് ചെയ്ത് ഇവ അവസാനിപ്പിക്കാം.

Download

Comments

comments