വിന്‍ഡോസ് 7 ല്‍ ടൈം അടിസ്ഥാനത്തിലുള്ള നിയന്ത്രണം


ഇന്ന് വീടുകളില്‍ കംപ്യൂട്ടറുകള്‍ ഒരു നിത്യോപയോഗ വസ്തു പോലാണ്. കുട്ടികളാണ് ഇതിന്‍റെ മുഖ്യ ഉപയോക്താക്കള്‍. പലപ്പോഴും കുട്ടികളില്‍ നിന്നുള്ള ശല്യം ഒഴിവാക്കാന്‍ കംപ്യൂട്ടറിന് മുന്നിലേക്ക് പറഞ്ഞുവിടാറുണ്ട്. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ കുട്ടികള്‍ക്ക് നിയന്ത്രണമില്ലാതെ കംപ്യൂട്ടറുപയോഗിക്കാന്‍ നല്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. പ്രത്യേകിച്ച് വീട്ടില്‍ മുതിര്‍ന്നവര്‍ ഇല്ലാത്ത സമയങ്ങളില്‍. നിശ്ചിത സമയങ്ങളില്‍ പേരന്‍റല്‍ കണ്‍ട്രോള്‍ നടപ്പാക്കി കുട്ടികളുടെ കംപ്യൂട്ടര്‍ ഉപയോഗം നിയന്ത്രിക്കാനാവും.
ഇത് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകളില്‍ ആക്ടിവേറ്റ് ചെയ്യുക. അഡ്മിനിസ്ട്രേറ്റര്‍ അക്കൗണ്ട് ഉപയോഗിക്കാതിരിക്കുക.
ആദ്യം Start Menu എടുത്ത് യൂസര്‍ ഐക്കണ്‍ സെലക്ട് ചെയ്യുക
വിന്‍ഡോയില്‍ Manage another account എടുക്കുക.
പേജിന്‍റെ അടിഭാഗത്തുള്ള Additional things you can do ല്‍ Set up Parental Controls. സെലക്ട് ചെയ്യുക.
Users ല്‍ ഏതൊക്കൊ അക്കൗണ്ടുകളാണോ കണ്‍ട്രോള്‍ ചെയ്യേണ്ടത് അവ സെലക്ട് ചെയ്യുക.
കംപ്യൂട്ടറില്‍ Parental Controls നേരത്തെ എനേബിള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം Time Limits ല്‍ On ചെയ്യുക.

ഇപ്പോള്‍ ഒരു ചാര്‍ട്ടില്‍ ഒരാഴ്ചത്തെ ടൈം സെറ്റിങ്ങ് കാണാം. ഉപയോഗം തടയേണ്ട സമയം സെലക്ട് ചെയ്യുക. ക്ലിക്ക് ചെയ്തോ ഡ്രാഗ് ചെയ്തോ ഇത് സാധിക്കാം. അല്ലെങ്കില്‍ ഓരോന്നായും സെലക്ട് ചെയ്യാം.
സെലക്ഷന്‍ പൂര്‍ത്തിയായ ശേഷം Ok നല്കുക.

Comments

comments